ഇനി കടുക് വറുത്തിടാൻ പോലും വറ്റൽ മുളക് വേണ്ടെന്ന് തീരുമാനത്തിലേക്ക് വീട്ടമ്മമാർ : അനുദിനം വറ്റൽ മുളകിന്റെ വില കുതിച്ചു ഉയരുന്നു

ഇനി കടുക് വറുത്തിടാൻ പോലും വറ്റൽ മുളക് വേണ്ടെന്ന് തീരുമാനത്തിലേക്ക് വീട്ടമ്മമാർ : അനുദിനം വറ്റൽ മുളകിന്റെ വില കുതിച്ചു ഉയരുന്നു

 

സ്വന്തം ലേഖകൻ

കൊച്ചി: ഇനി കടുക് വറുത്തിടാൻ പോലും വറ്റൽ മുളക് വേണ്ടെന്ന് തീരുമാനത്തിലേക്ക് കേരളത്തിലെ വീട്ടമ്മമാർ. 200 രൂപയ്ക്ക് മുകളിലാണ് കേരളത്തിൽ മിക്കയിടങ്ങളിലും ഇപ്പോൾ വറ്റൽ മുളകിന്റെ വില. വറ്റൽ മുളകിൽ തന്നെ പിരിയൻ, പാണ്ടി എന്നീ വിഭാഗങ്ങളാണ് നമ്മുടെ മാർക്കറ്റിൽ വ്യാപകമായി എത്തിക്കൊണ്ടിരിക്കുന്നത്. ഈ രണ്ടിനത്തിൽപ്പെട്ട മുളകിനും കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം 40 രൂപയുടെ വർധനവാണുണ്ടായിരിക്കുന്നത്. കശ്മീരി മുളകിന്റെ വിലയും ഇക്കൂട്ടത്തിൽ വർധിച്ചിട്ടുണ്ട്. പൂഴ്ത്തിവയ്പാണ് വിലവർധനവിന് കാരണമാകുന്നതെന്നാണ് ഒരു വിഭാഗം കച്ചവടക്കാർ പറയുന്നത്.

 

കേരളത്തിലേക്ക് പ്രധാനമായും തെലങ്കാന, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിൽ നിന്നാണ് വറ്റൽ മുളകെത്തുന്നത്. ഈ പ്രദേശങ്ങളിലുണ്ടായ പ്രളയം മുളക് ഉത്പാദനത്തെ പ്രതികൂലമായി ബാധിച്ചതാണ് വിലവർധനവിന്റെ കാരണമെന്നും റിപ്പോർട്ടുകളുണ്ട്. തെലങ്കാനയിൽ കഴിഞ്ഞ മാസം വറ്റൽ മുളകിന്റെ വില റെക്കോർഡ് സൃഷ്ടിച്ചിരുന്നു. കനത്തെ മഴയെ തുടർന്ന് കൃഷിനഷ്ടമുണ്ടായതാണ് ഇതിന് കാരണമെന്നായിരുന്നു അന്ന് കച്ചവടക്കാർ നൽകിയ വിശദീകരണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

എന്തായാലും ഈ മാസം അവസാനത്തോടെ വറ്റൽ മുളകിന്റെ വില താഴുമെന്നാണ് സൂചന. മുളകിന് മാത്രമല്ല പരിപ്പ്, ഉഴുന്ന് പരിപ്പ്, ഗ്രീൻ പീസ്, മല്ലി, പാം ഓയിൽ എന്നിങ്ങനെ വിവിധ പലവ്യഞ്ജനങ്ങൾക്കും വില കൂടിക്കൊണ്ടേയിരിക്കുന്നത് ജനത്തിന് വലിയ ദുരിതമാണുണ്ടാക്കുന്നത്. അവശ്യസാധനങ്ങളുടെ വില ഇത്തരത്തിൽ അനിയന്ത്രിതമായി കൂടുന്നതിൽ സർക്കാർ ഏതെങ്കിലും തരത്തിലുള്ള നയം കൈക്കൊള്ളണമെന്നുള്ള ആവശ്യവും ഇതോടെ ശക്തമാകുന്നു.