play-sharp-fill
വാറ്റ്കാലത്തെ പിഴയ്ക്കുള്ള നോട്ടീസ്: വ്യാപാരികളോടുള്ള ദ്രോഹം അവസാനിപ്പിക്കുക; മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹം: സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ്

വാറ്റ്കാലത്തെ പിഴയ്ക്കുള്ള നോട്ടീസ്: വ്യാപാരികളോടുള്ള ദ്രോഹം അവസാനിപ്പിക്കുക; മുഖ്യമന്ത്രിയുടെ പ്രസ്താവന സ്വാഗതാർഹം: സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ്

സ്വന്തം ലേഖകൻ

കോട്ടയം : മൂല്യ വർധിത നികുതിക്കാലത്തെ (വാറ്റ്) വിറ്റുവരവ് കണക്കിലെ പൊരുത്തക്കേടിന്റെ പേരിൽ വ്യാപരികളെ ദ്രോഹിക്കാനുള്ള നടപടി അവസാനിപ്പിക്കണമെന്ന് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആവശ്യപ്പെട്ടു.


ഈ വിഷയത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ വ്യാപാരികൾ നടത്തുന്ന ഹർത്താലിന് സമിതി പൂർണ പിൻതുണയും പ്രഖ്യാപിച്ചു. വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ സ്വീകരിച്ച നിലപാട് സ്വാഗതാർഹമാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാറ്റ് നിയമത്തിന്റെ പരിധിയിൽ വരുന്ന 2011 മുതലുള്ള കണക്ക് പരിശോധിച്ച ശേഷം, വ്യാപാരികൾ പിഴ അടയ്ക്കണമെന്നാണ് നികുതി വകുപ്പ് നിർദേശം നൽകിയിരിക്കുന്നത്. വർഷങ്ങളോളമുള്ള കുടിശിക തുകയാണ് വ്യാപാരികൾ അടയ്‌ക്കേണ്ടി വരുന്നത്. ഇത് ലക്ഷങ്ങളുണ്ടാകും. സാധാരണക്കാരായ വ്യാപാരികളെ അക്ഷരാർത്ഥത്തിൽ വെട്ടിലാക്കുന്ന നിലപാടാണ് നികുതി വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. ഇത് പാവപ്പെട്ട വ്യാപാരികളുടെ ജീവിതത്തെ തന്നെ സാരമായി ബാധിക്കുന്നതാണ്. ഇത്തരത്തിൽ വ്യാപാരി ദ്രോഹ നടപടികളിൽ നിന്നും നികുതി വകുപ്പ് പിൻതിരിയണമെന്നും സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് ആവശ്യപ്പെട്ടു.

പലതരത്തിലുള്ള പ്രതിസന്ധികൾ വന്നതോടെ സംസ്ഥാനത്തെ പല വ്യാപാരികളും കച്ചവടം ഏതാണ്ട് അവസാനിപ്പിച്ച സ്ഥിതിയിലാണ്. ലക്ഷക്കണക്കിന് വ്യാപാരികളാണ് ഇപ്പോൾ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് നട്ടം തിരിയുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ വ്യാപാര മേഖലയെയും, സാമ്പത്തിക സ്ഥിതിയെയും തകർക്കുന്നതാണ് ഇപ്പോഴുള്ള നടപടികൾ.

ജി.എസ്.ടി. തുടങ്ങിയ 2017-ൽ ആരംഭദിശയിൽ തന്നെ വ്യാപാരികൾക്ക് വാറ്റ് റിട്ടേൺ നൽകുന്നതിന് സാവകാശം നൽകിയിരുന്നു. പക്ഷേ ഇപ്പോൾ അതിനും പലിശ സഹിതം നോട്ടീസാണ് വരുന്നത്. 18 ശതമാനം പലിശ സഹിതമുള്ള കുടിശികയിൽ പാതി അടച്ചാലെ അപ്പീൽ പോലും പരിഗണിക്കുവെന്ന നിലപാടാണ്. ഇത് അക്ഷരാർത്ഥത്തിൽ വ്യാപാര മേഖലയെ തകർക്കുന്നതിന് തുല്യമാണെന്നും സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് വിൽസൺ ജേക്കബ് , വൈസ് പ്രസിഡന്റ് ടി.ശശികുമാർ , സെക്രട്ടറി ജോജോ കുര്യൻ , ട്രഷറർ ഷാജൻ ജോൺ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.