video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Monday, May 19, 2025
Homehealthഇന്ന് പൊതുവായി കാണപ്പെടുന്ന സന്ധിരോഗമാണ് വാതരക്തം. കൈകാലുകളിലെ ചെറിയ സന്ധികളില്‍ തുടങ്ങി പിന്നീട്...

ഇന്ന് പൊതുവായി കാണപ്പെടുന്ന സന്ധിരോഗമാണ് വാതരക്തം. കൈകാലുകളിലെ ചെറിയ സന്ധികളില്‍ തുടങ്ങി പിന്നീട് ഇത് എല്ലാ സന്ധികളിലേക്കും രോഗം പടരുന്നു

Spread the love

സ്വന്തം ലേഖകൻ

ദീര്‍ഘകാലംകൊണ്ട് കരള്‍, ശ്വാസകോശങ്ങള്‍, ഹൃദയം എന്നിവയെക്കൂടി ബാധിക്കുന്നു.

ജനിതകത്തകരാറുകളും വൈറസ് ബാധയും രോഗകാരണങ്ങളില്‍പ്പെടുന്നു. അനാരോഗ്യകരമായ ജീവിതരീതിമൂലവും ഇത് വരാം.പ്രായം, ദേഹപ്രകൃതി, കാലാവസ്ഥ തുടങ്ങിയവയില്‍ ശ്രദ്ധിക്കാതെയുള്ള ആഹാരം, വ്യായാമം, ഉറക്കം, ലൈംഗികവൃത്തി എന്നിവ രക്ത ദുഷ്ടിയുണ്ടാക്കുന്നതിന് പ്രധാന കാരണങ്ങളാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഒട്ടും വ്യായാമം ചെയ്യാതിരിക്കുന്നതും രക്തത്തെ ദുഷിപ്പിക്കുന്നു. ഇങ്ങനെ രക്തദുഷ്ടിയുണ്ടാക്കുന്ന ശീലമായുളള ആഹാരവും വാതം കൂടുകയും രക്തവുമായി ചേര്‍ന്ന് സ്രോതോരോധമുണ്ടാക്കുകയും ചെയ്യുന്നു.ഇത് ഇടയ്ക്കിടെ സുഖമാവുകയും വീണ്ടുമുണ്ടാവുകയും ചെയ്യുന്ന സ്വഭാവമാണ് ഉള്ളത്.

ലക്ഷണങ്ങള്‍

രക്തപ്രവാഹത്തില്‍ വരുന്ന തടസം കാരണം പനി, അധികം വിയര്‍പ്പ്, ശ്വേതരക്താണുക്കളുടെ എണ്ണത്തില്‍ വര്‍ധനവ്, ശ്വാസതടസം, സന്ധികളില്‍ വീക്കം, വേദന, ചുവപ്പുനിറം, കുത്തുന്ന നോവ്, തരിപ്പ്, കനം, ചൊറിച്ചില്‍ തുടങ്ങിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും ശരീരത്തിന് തളര്‍ച്ച, ഭാരക്കുറവ്, പേശീവേദന എന്നിവ അനുഭവപ്പെടുന്നു.

ക്രമേണ ഈ പ്രയാസങ്ങള്‍ അധികമാകും. കല്ലിപ്പും പഴുപ്പുമുള്ള നീര്‍ക്കെട്ടുകളുണ്ടാവുകയും ചെയ്യും. ശരീര മാസകലമുള്ള അസ്ഥി-മജ്ജകളില്‍ പിളര്‍ക്കുന്നതുപോലുള്ള വേദനയുണ്ടാവും.

കാരണങ്ങള്‍

1. വിരുദ്ധ സ്വഭാവമുള്ള ആഹാരങ്ങള്‍ പതിവായി ശീലിക്കുന്നവര്‍ക്ക് രക്തദുഷ്ടിയുണ്ടാവുന്നു.ഉപ്പ്, പുളി, ക്ഷാരം, എരുവ് എന്നിവ കൂടുതലുള്ള ആഹാരസാധനങ്ങളുടെ അമിതോപയോഗം കാലക്രമത്തില്‍ രക്ത ദുഷ്ടിയുണ്ടാക്കുന്നു.

മുതിര, ഉഴുന്ന്, അമരയ്ക്ക, മാസം, കരിമ്ബ്, തൈര്, മദ്യം, ശര്‍ക്കര തുടങ്ങിയവ ഈ വിഭാഗത്തില്‍പ്പെടുന്നു.

2. പകലുറക്കം, അലസത, രാത്രി ഉറങ്ങാതിരിക്കുക, പുകവലി എന്നിവ പതിവായുള്ളവര്‍ക്ക് അമിതവണ്ണവും മലബന്ധം തുടങ്ങിയ പ്രയാസങ്ങളും പതിവായിരിക്കും.

3. പുകയിലയില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍ എന്ന വിഷാംശം രക്തത്തില്‍ കലര്‍ന്ന് വിഷസ്വഭാവമുണ്ടാക്കുന്നതുകൊണ്ട് പുകവലിക്കുന്നവരില്‍ ദഹനശക്തി കുറവാകുന്നതിനാല്‍ ആഹാരത്തിന്റെ ശരിയായ പചനവും ആഗിരണവും നടക്കുന്നില്ല. ഇത് രക്തക്കുറവിനും കാരണമാകുന്നു.

ചികിത്സാരീതി

ദുഷ്ടരക്തം നിര്‍ഹരിക്കുകയെന്നത് പ്രധാന ചികിത്സയാണ്.വാതരക്തരോഗത്തിന്റെ ആദ്യാവസ്ഥയില്‍ ഔഷധങ്ങള്‍ സേവിക്കുന്നതിനൊപ്പം മരുന്നരച്ചുപുരട്ടുക. ഔഷധയുക്തമായ തൈലങ്ങള്‍, ധാര തുടങ്ങിയവയും പ്രത്യേകമായി ചെയ്യുക.

രോഗത്തിന്റെ പഴക്കം കൂടുന്നതിനനുസരിച്ച്‌ സ്‌നേഹപാനം, വീരേചനം, വസ്തി തുടങ്ങിയ ചികിത്സകളും ആവര്‍ത്തിച്ചു ചെയ്യേണ്ടി വന്നേക്കും.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments