video
play-sharp-fill

വട്ടമൂട് പാലത്തിനു സമീപം മരിച്ചു കിടക്കുന്ന നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം ബിജെപി നേതാവ് നാസറിൻ്റേത്;  മൈനോറിറ്റി മോർച്ചയുടെ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു

വട്ടമൂട് പാലത്തിനു സമീപം മരിച്ചു കിടക്കുന്ന നിലയിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ മൃതദേഹം ബിജെപി നേതാവ് നാസറിൻ്റേത്; മൈനോറിറ്റി മോർച്ചയുടെ ജില്ലാ ജനറൽ സെക്രട്ടറിയായിരുന്നു

Spread the love

കോട്ടയം: നട്ടാശ്ശേരി വട്ടമൂട് പാലത്തിനു സമീപം മരിച്ചു കിടന്ന നിലയിൽ കഴിഞ്ഞദിവസം കണ്ടെത്തിയത് ബിജെപി നേതാവ് നാസറിനെ.

50 വയസിനു മുകളിൽ പ്രായം തോന്നിക്കുന്നതും മുഖം പൂർണമായും അഴുകിയ നിലയിലും മറ്റു ശരീരഭാഗങ്ങൾ ഭാഗികമായി അഴുകിയ നിലയിലുമുള്ള പുരുഷന്റ മൃതദേഹമാണ് കഴിഞ്ഞദിവസം വട്ടമൂട് പാലത്തിനു സമീപമുള്ള റോഡരികിൽ കണ്ണപ്പെട്ടത്. മൃതദേഹത്തിന് ഏകദേശം 10 ദിവസത്തെ പഴക്കവും ഉണ്ടായിരുന്നു

മൃതദേഹം കണ്ടെത്തിയത് സംബന്ധിച്ച് ഈസ്റ്റ് പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടയാണ് ബിജെപി നേതാവ് നാസറിനെ കാണാതായ വിവരം അറിയുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചു കിടന്നത് തിരുനക്കര അനശ്വര തീയേറ്റർ ഭാഗത്ത് വെൺപറമ്പിൽ വീട്ടിൽ നാസറിനെയാണെന്ന് തിരിച്ചറിയുന്നത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബിജെപി കോട്ടയം ടൗൺ പ്രസിഡണ്ടും മൈനോറിറ്റി മോർച്ചയുടെ ജില്ലാ ജനറൽ സെക്രട്ടറിയും ആയിരുന്നു.
കാഞ്ഞിരപ്പള്ളി സ്വദേശിയാണെങ്കിലും നാസർ വർഷങ്ങളായി കോട്ടയത്താണ് താമസം. കോട്ടയത്ത് സംക്രാന്തിയിലാണ് നാസർ താമസിച്ചിരുന്നത്.
ഭാര്യ. ബീന, മകൻ.ഖനീഫ നാസർ