video
play-sharp-fill

തവണ വ്യവസ്ഥയിൽ ചാരായ വില്പന; നന്മമരം കാച്ചിക്കാ അപ്പച്ചൻ എക്‌സൈസ് പിടിയിൽ

തവണ വ്യവസ്ഥയിൽ ചാരായ വില്പന; നന്മമരം കാച്ചിക്കാ അപ്പച്ചൻ എക്‌സൈസ് പിടിയിൽ

Spread the love

സ്വന്തം ലേഖകൻ

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട മൂന്നിലവിൽ വമ്പൻ വാറ്റ് കേന്ദ്രം ഈരാറ്റുപേട്ട എക്‌സൈസ് തകർത്തു.

ഈരാറ്റുപേട്ട എക്‌സൈസ് ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ളയുടെ നേതൃത്വത്തിൽ ഉള്ള സംഘം കാച്ചിക്കാ അപ്പച്ചൻ എന്ന് അറിയപ്പെടുന്ന മൂത്തേടത്ത് വീട്ടിൽ ദേവസ്യ (65) യെ അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൻ തോതിൽ ചാരായം നിർമിച്ചു വന്നിരുന്ന ഇയാൾക്ക് തവണകളായി പൈസ അടച്ചാൽ മതി എന്നതിനാലും ആവശ്യക്കാർക്ക് ആവശ്യപ്പെടുന്ന സ്ഥലത്ത് ചാരായം എത്തിച്ചു നൽകുന്നതിനാലും ഉപഭോക്താക്കൾക്കിടയിൽ “നന്മമരം” എന്നറിയപ്പട്ടിരുന്നു .

ഇയാൾ മുൻപ് നിരവധി കേസുകളിൽ പ്രതിയാണ് നാട്ടുകാർക്ക് നിരന്തരം ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്ന ഇയാൾ നാട്ടുകാരുടെ പരാതി മൂലം മൂന്നിലവ് ഉപ്പിടുപാറയിൽ ആളൊഴിഞ്ഞ ഭാഗത്ത് വീട് വാടകയ്ക്ക് എടുത്തതായിരുന്നു വാറ്റ് ചാരായം നിർമിച്ചു വന്നത്.

ഇയാളുടെ പക്കൽ നിന്നും 8 ലിറ്റർ ചാരായവും 100 ലിറ്റർ വാഷും ചാരായ നിർമാണ ഉപകാരണങ്ങളും കണ്ടെത്തി.കുറച്ചു ദിവസങ്ങളായി ഇയാളുടെ നീക്കങ്ങൾ എക്‌സൈസ് ഇൻസ്‌പെക്ടർ വൈശാഖ് വി പിള്ളയും ഷാഡോ എക്‌സൈസ് അംഗങ്ങൾ ആയ വിശാഖ് കെ വി, നൗഫൽ കരിം, നിയാസ് സി ജെ എന്നിവർ നിരീക്ഷിച്ചു വരിക ആയിരുന്നു.

അറസ്റ്റ് ചെയ്ത സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ മനോജ്‌ ടി ജെ, മുഹമ്മദ്‌ അഷ്‌റഫ്‌ സിവിൽ എക്‌സൈസ് ഓഫീസർമാരായ അജിമോൻ എം ടി, റോയ് വർഗീസ്,സുരേന്ദ്രൻ കെ സി, സുവി ജോസ് വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സുജാത സി ബി, എക്‌സൈസ് ഡ്രൈവർ ഷാനവാസ്‌ ഒ എ എന്നിവർ ഉണ്ടായിരുന്നു.