സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ രഹസ്യ ക്യാമറ കണ്ടെത്തി: പോലീസ് എത്തി പരിശോധിച്ചപ്പോൾ മറ്റ് 2 മുറികളിൽക്കൂടി ഒളിക്യാമറ കണ്ടെത്തി: കെട്ടിടം ഉടമയും സഹായിയും പിടിയിൽ

Spread the love

രാമേശ്വരം: സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയില്‍ രഹസ്യ ക്യാമറ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് പിടികൂടി.

രാമേശ്വരം ക്ഷേത്രത്തിന് സമീപം സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറിയിലാണ് ഒളിക്യാമറ കണ്ടെത്തിയത്. പുതുക്കോട്ട സ്വദേശിയായ യുവതിയാണ് ക്യാമറ കണ്ടെത്തിയത്.

പുണ്യസ്നാനം കഴിഞ്ഞ് സ്ത്രീകള്‍ വസ്ത്രം മാറുന്ന മുറികളിലൊന്നിലാണ് ഒളിക്യാമറ കണ്ടെത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇവിടെ വസ്ത്രം മാറാനെത്തിയ യുവതി ക്യാമറ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കണ്ടെത്തുകയും പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട്

മുറിയുടെ ഉടമ രാജേഷും സഹായി മീരയും പിടിയിലായി. പൊലീസ് നടത്തിയ പരിശോധനയില്‍ മറ്റ് രണ്ട് മുറികളില്‍ കൂടി ഒളിക്യാമറയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.