video
play-sharp-fill
ഭൂമി വസന്തയുടേത് തന്നെ..! വസന്തയ്‌ക്കെതിരെ വാളെടുത്തു തുള്ളിയ സോഷ്യൽ മീഡിയ പോരാളികൾക്കു തിരിച്ചടി; രാജനും ഭാര്യയും വസന്തയുടെ ഭൂമി കയ്യേറിയത് എന്നു സർക്കാർ റിപ്പോർട്ട്

ഭൂമി വസന്തയുടേത് തന്നെ..! വസന്തയ്‌ക്കെതിരെ വാളെടുത്തു തുള്ളിയ സോഷ്യൽ മീഡിയ പോരാളികൾക്കു തിരിച്ചടി; രാജനും ഭാര്യയും വസന്തയുടെ ഭൂമി കയ്യേറിയത് എന്നു സർക്കാർ റിപ്പോർട്ട്

തേർഡ് ഐ ബ്യൂറോ

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭൂമി ഒഴിപ്പിക്കാനുള്ള കോടതി ഉത്തരവുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യാ ഭീഷണി മുഴക്കിയതിനെ തുടർന്നു തീ പൊള്ളലേറ്റു മരിച്ച രാജനും കുടുംബത്തിനും തിരിച്ചടി. വിവാദത്തിലായ ഭൂമിയുടെ അവകാശി പരാതിക്കാരിയായ വസന്ത തന്നെയെന്ന റിപ്പോർട്ട് സർക്കാർ നിയോഗിച്ച അന്വേഷണ സമിതിയാണ് കണ്ടെത്തിയത്.

ഇതു സംബന്ധിച്ച് നെയ്യാറ്റിൻകര തഹസിൽദാർ കലക്ടർക്ക് റിപ്പോർട്ട് നൽകി. വസന്ത വാങ്ങിയ ഭൂമി കയ്യേറിയത് രാജൻ ആണെന്നാണ് റിപ്പോർട്ടിലുള്ളത്. ലക്ഷം വീട് കോളനിയിലെ സ്ഥലം കൈമാറിക്കിട്ടിയതാണെന്നാണ് പരാതിക്കാരിയായ രാജന്റെ അയൽവാസി വസന്ത ഉന്നയിച്ചിരുന്ന വാദം. പട്ടയം ഉണ്ടെന്ന് വസന്ത പറയുമ്പോൾ ഇല്ലെന്നായിരുന്നു രാജന്റെ നിലപാട്. എന്നാൽ, ഭൂമി വസന്തയുടേത് തന്നെയെന്ന് തെളിയുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുഗന്ധി എന്നയാളിൽ നിന്നും വസന്ത ഭൂമി വില കൊടുത്ത് വാങ്ങിയതാണെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ, ഈ ഭൂമി പുറമ്പോക്ക് ആണെന്ന് വ്യക്തമാകുന്ന രേഖകളായിരുന്നു നെയ്യാറ്റിൻകര താലൂക്ക് ഓഫിസിൽ നിന്ന് രാജന് ലഭിച്ചത്. ഈ രേഖയിൽ ഇതേ ഭൂമി വെൺപകൽ നെട്ടത്തോട്ടം ലക്ഷംവീട് കോളനിയിൽ എസ് സുകുമാരൻ നായർ, കെ കമലാക്ഷി, കെ വിമല എന്നിവരുടെ പേരുകളിലാണ് എന്നായിരുന്നു. ഈ രേഖയുമായാണ് രാജൻ നിയമ വിദദ്ധരുടെ അഭിപ്രായം തേടിയത്.

തങ്ങൾ താമസിക്കുന്നത് അവകാശികളില്ലാത്ത പുറമ്പോക്ക് ഭൂമിയിലെന്നാണ് അച്ഛൻ കരുതിയിരുന്നതെന്ന് രാജന്റെ മക്കൾ പറയുന്നു. തെറ്റായ വിവരം ലഭിച്ചതും അതിനെ വിശ്വസിച്ചതുമാണ് അച്ഛനെയും അമ്മയെയും മരണത്തിലേക്കു തള്ളി വിട്ടത്. അവരുടെ മരണങ്ങളിൽ തെറ്റായ വിവരം നൽകിയ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടെന്നും അവർക്കെതിരെ നടപടിയെടുക്കണമെന്നും കുട്ടികൾ ആവശ്യപ്പെടുന്നു.