video
play-sharp-fill

ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന ക്രിക്കറ്റ് താരമായ വസന്ത് റായ്ജി അന്തരിച്ചു

ഇന്ത്യയിലെ ഏറ്റവും പ്രായം ചെന്ന ക്രിക്കറ്റ് താരമായ വസന്ത് റായ്ജി അന്തരിച്ചു

Spread the love

സ്വന്തം ലേഖകൻ

മുംബൈ: രാജ്യത്തെ ഏറ്റവും പ്രായം ചെന്ന ക്രിക്കറ്റ് താരവും ഫസ്റ്റ് ക്ലാസ ക്രിക്കറ്റ് താരമെന്ന വിശേഷണത്തിന് ഉടമയുമായ വസന്ത് റായ്ജി(100) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് മുംബയിലെ വാൽക്കേശ്വറിലുള്ള സ്വവസതിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം.

ദക്ഷിണ മുംബയിലെ ബോംബെ ജിംഖാനയിൽ ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരം കളിക്കുമ്പോൾ 13 വയസായിരുന്നു വസന്ത് റായ്ജിയ്ക്ക്. വലംകൈയൻ ബാറ്റ്‌സ്മാനായിരുന്ന റായ്ജി 1941ൽ മുംബയ്ക്കായി അരങ്ങേറ്റ മത്സരം കളിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജനുവരിയിൽ വസന്ത് റായ്ജിക്ക് 100 വയസ് തികഞ്ഞ വേളയിൽ അദ്ദേഹത്തോടുള്ള ആദര സൂചകമായി സച്ചിൻ തെണ്ടുൽക്കറും മുൻ ഓസ്‌ട്രേലിയൻ ക്യാ്ര്രപൻ സ്റ്റീവ് വോയും വസന്ത് റായ്ജിയുടെ വസതിയിൽ സന്ദർശനം നടത്തുകയും ചെയ്തിരുന്നു.

വിക്ടർ ട്രംപർ, സി.കെ നായുഡു, എൽ.പി ജയ് എന്നീ ക്രിക്കറ്റ് താരങ്ങളെ കുറിച്ച് പുസ്തകങ്ങളെഴുതിയ അദ്ദേഹം ജോളി ക്രിക്കറ്റ് ക്ലബിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. ലാലാ അമർനാഥ്, വിജയ് മർച്ചന്റ്, സി.കെ നായിഡു, വിജയ് ഹസാരെ തുടങ്ങിയ ഇന്ത്യൻ ക്രിക്കറ്റിലെ മഹാന്മാമാർക്കൊപ്പം ഡ്രസ്സിംഗ് റൂം പങ്കിട്ട താരം കൂടിയാണ് വസന്ത് റായ്ജി.

Tags :