
യൂത്ത് കോൺഗ്രസ് ടാലൻ്റ് ഹണ്ട്; കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അഡ്വ.വസന്ത് സിറിയക്കിന് രണ്ടാം സ്ഥാനം; വിവിധ സംസ്ഥാനങ്ങളിലെ മത്സരത്തിനുശേഷം ദക്ഷിണേന്ത്യൻ മത്സരവും സ്ക്രീനിങ്ങും വിജയിച്ചാണ് രണ്ടാം സ്ഥാനത്ത് എത്തിയത്
കാഞ്ഞിരപ്പള്ളി: യൂത്ത് കോൺഗ്രസ് അഖിലേന്ത്യ കമ്മിറ്റി ബിഹാറിൽ സംഘടിപ്പിച്ച ടാലന്റ് ഹണ്ടിൽ കാഞ്ഞിരപ്പള്ളി പാറത്തോട് സ്വദേശി അഡ്വ. വസന്ത് സിറിയക് തെങ്ങുംപള്ളി രണ്ടാം സ്ഥാനം നേടി.
വിവിധ സംസ്ഥാനങ്ങളിലെ മത്സരത്തിനുശേഷം ദക്ഷിണേന്ത്യൻ മത്സരവും സ്ക്രീനിങ്ങും വിജയിച്ചാണ് രണ്ടാം സ്ഥാനത്തെത്തിയത്. അസം സ്വദേശിക്കാണ് ഒന്നാം സ്ഥാനം. ജയറാം രമേശ്, പവൻ രേഖ, സുപ്രിയ ഷിൻഡേ എന്നിവരടങ്ങിയ പാനൽ ആണ് വിജയികളെ തിരഞ്ഞെടുത്തത്.
പാറത്തോട് തെങ്ങുംപള്ളിയിൽ പരേതനായ സിറിയക് – ജെസി ദമ്പതികളുടെ മകനാണ്. കോൺഗ്രസ് മീഡിയ പാനലിസ്റ്റും യൂത്ത് കോൺഗ്രസ് സംസ്ഥാന വക്താവും കേരള ഹൈക്കോടതി അഭിഭാഷകനുമാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

Third Eye News Live
0