
വാസൻ ഐ കെയർ സ്ഥാപകൻ ഡോ.എം.എം അരുണിനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി ; ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകൾ : ബന്ധുക്കൾ ദുരൂഹത ആരോപിച്ചതോടെ പോസ്റ്റുമോർട്ടത്തിനായി മൃതദേഹം മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി
സ്വന്തം ലേഖകൻ
ചെന്നൈ: വാസന്‍ ഐ കെയര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ.എ.എം. അരുണിനെ (51) വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തുടർന്ന് ബന്ധുക്കൾ ചെന്നൈയിലെ കാവേരി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം അരുണിനെ വീട്ടില്‍ നിന്നും മരിച്ചാണ് ആശുപത്രിയിൽ എത്തിച്ചതെന്നും അതല്ല ആശുപത്രിയില്‍ എത്തിച്ച ശേഷമാണ് മരണം സംഭവിച്ചതെന്നും റിപ്പോര്‍ട്ടുകൾ പുറത്ത് വരുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുണിന്റെ മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതോടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
2002ല്‍ തിരുച്ചിറപ്പള്ളിയില്‍ വാസന്‍ ഐ കെയര്‍ ഹോസ്പിറ്റല്‍ ആരംഭിച്ചത് ഡോക്ടര്‍ അരുണ്‍ ആണ്. തുടർന്ന് വളരെ ചുരുങ്ങിയ കാലയളവിൽ രാജ്യത്താകമാനം ശൃംഖലകള്‍ സ്ഥാപിക്കൽ വാസന്‍ ഐ കെയറിന് സാധിച്ചു
തൃച്ചിയിലുള്ള കുടുംബത്തിന്റെ വാസന്‍ ഫാര്‍മസ്യൂട്ടിക്കലാണ് തുടക്കം. പിന്നീട് ഡോക്ടര്‍ അരുണിന്റെ കഠിന പ്രയത്‌നത്തിലൂടെ വാസന്‍ ഐ കെയര്‍ ഹോസ്പിറ്റലായി രാജ്യം മുഴുവന്‍ പടര്‍ന്നു പന്തലിക്കുകയായിരുന്നു.
ഇന്ന് ഇന്ത്യയിലുടനീളം 170 ശാഖകള്‍ ആണ് വാസന്‍ ഐകെയറിന് ഉള്ളത്.
അടുത്തിടെ കള്ളപ്പണ കേസുമായി ബന്ധപ്പെട്ട് വാസന്‍ ആശുപത്രികളില്‍ ആദായനികുതി വകുപ്പും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും റെയ്ഡ് നടത്തിയിരുന്നു.
കള്ളപ്പണ കേസിൽ കഴിഞ്ഞ വര്‍ഷം മദ്രാസ് മെട്രോപ്പൊലിറ്റന്‍ മജിസ്‌ട്രേട്ട് കോടതി അരുണിനും ഭാര്യ മീരയ്ക്കുമെതിരെ ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.