
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താൻ മത്സരിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും നിലവിലെ നിയമസഭാ അംഗവുമായ കെ.കെ.ശൈലജ: എല്‍ഡിഎഫിനെ ലീഡ് ചെയ്യേണ്ടത് ആരായിരിക്കണമെന്ന് വ്യക്തിപരമായി ഞങ്ങള്‍ക്ക് മനസില്‍ ആഗ്രഹമുണ്ട്. പക്ഷേ അത് ഞങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല.
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ താൻ മത്സരിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗവും നിലവിലെ നിയമസഭാ അംഗവുമായ കെ.കെ.ശൈലജ.
കഴിഞ്ഞ പിണറായി മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രിയായിരുന്ന കെ കെ ശൈലജ, സംസ്ഥാനത്തെ കോവിഡ് കാല പ്രവർത്തനങ്ങള്‍ക്ക് ചുക്കാൻ പിടിക്കുകയും അത് വഴി അന്തർദേശീയ തലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. രണ്ടാം പിണറായി മന്ത്രിസഭയില്‍ തുടർച്ച ഉണ്ടാവാൻ സാധ്യതയുണ്ടായിരുന്നുവെങ്കിലും ടീച്ചർ തുടർന്നില്ല. അത് കൊണ്ട് തന്നെ വരുന്ന തെരെഞ്ഞെടുപ്പില്‍ അവർ മത്സരിക്കുമോ എന്നത് പ്രധാപ്പെട്ട ഒരു വിഷയമായി വരും.
“സിപിഎമ്മില്‍ ഇതൊന്നും നേരത്തെ പ്രവചിക്കാൻ കഴിയില്ല. രണ്ടു തവണ തുടർച്ചയായി മത്സരിച്ചയാളാണ് ഞാൻ. അതിനാല്‍ തന്നെ അടുത്ത തവണ മത്സരിക്കാനുള്ള സാധ്യത വളരെ വളരെ കുറവാണ്. ചില ഘട്ടങ്ങളില്‍ പാർട്ടി തീരുമാനിച്ചാല്‍ ഇതൊക്കെ മാറാം. മത്സരിക്കുമോ
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇല്ലയോ എന്നത് ഞങ്ങള്‍ക്ക് വ്യക്തിപരമായിട്ട് അറിയാം. പക്ഷേ ഞങ്ങള്‍ അത് പറയാറില്ല. അതെല്ലാം തിരഞ്ഞെടുപ്പ് സമയത്ത് തീരുമാനിക്കുന്ന കാര്യങ്ങളാണ്. നിങ്ങള്‍ മുഖ്യമന്ത്രിയോട് ചില കാര്യങ്ങള്‍ ചോദിച്ചാല്‍ അദ്ദേഹം പറയുന്നത് എന്താണ്, ‘അടുത്ത് എല്‍ഡിഎഫ് വരും. ബാക്കിയെല്ലാം പാർട്ടിയാണ് തീരുമാനിക്കുക’. ആ ഒരു ഉത്തരമേ ഞങ്ങള്‍ക്കുള്ളൂ. ഒരേ ഉത്തരമാണ് ഞങ്ങള്‍ക്കുമുള്ളത്. കേരളത്തില്‍ എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരും,” അവർ അഭിപ്രായപ്പെട്ടു.
‘
‘എല്‍ഡിഎഫിനെ ലീഡ് ചെയ്യേണ്ടത് ആരായിരിക്കണമെന്ന് വ്യക്തിപരമായി ഞങ്ങള്‍ക്ക് മനസില്‍ ആഗ്രഹമുണ്ട്. പക്ഷേ അത് ഞങ്ങള്‍ ഇപ്പോള്‍ പറയുന്നില്ല. ചിലപ്പോള്‍ ആ ആഗ്രഹം തന്നെ നടക്കാം. ചിലപ്പോള്‍ പാർട്ടി എന്തെങ്കിലും മാറ്റം വരുത്താം. അതിലൊന്നും സ്ത്രീയോ പുരുഷനോ എന്ന കാഴ്ചപ്പാട് ഇപ്പോള്‍ ഇല്ല,” ശൈലജ വ്യക്തമാക്കി.