play-sharp-fill
ബോളിവുഡ് താരം വരുൺ  ധവാനു അപകടം ;”വിഡി 18 ” എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം.

ബോളിവുഡ് താരം വരുൺ  ധവാനു അപകടം ;”വിഡി 18 ” എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അപകടം.

സ്വന്തം ലേഖിക

പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം വരുണ്‍ ധവാന് പരിക്ക്. ‘വിഡി 18’ എന്ന് താത്കാലിക പേരിട്ടിരിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം.സംവിധായകൻ അറ്റ്ലീ അവതരിപ്പിക്കുന്ന ചിത്രമാണ് ‘വിഡി 18’.

 

നീരുവെച്ച കാലിന്റെ ചിത്രം താരം ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരുമ്പ്  കമ്പിയിൽ കാലിടിച്ചാണ് പരിക്കുപറ്റിയതെന്ന് താരം വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ ഇതിന് മുൻപും വരുണ്‍ ധവാന് പരിക്കേറ്റിരുന്നു. 2024-ല്‍ തിയേറ്ററുകളിലെത്തുന്ന ചിത്രം കലീസ് ആണ് സംവിധാനം ചെയ്യുന്നത്. ഒരു മാസ്സ് ആക്ഷൻ എന്റര്‍ടെയിനറാണ് ‘വിഡി 18’.