video
play-sharp-fill

വാറന്റി കഴിഞ്ഞാൽ വിഷമിക്കേണ്ട; നീട്ടി നൽകുമെന്ന് കമ്പനികൾ

വാറന്റി കഴിഞ്ഞാൽ വിഷമിക്കേണ്ട; നീട്ടി നൽകുമെന്ന് കമ്പനികൾ

Spread the love

സ്വന്തം ലേഖകൻ

മുംബൈ: കോറോണ വൈറസ് പടർന്ന ഈ സാഹചര്യത്തിൽ അവസാനിക്കുന്ന ഉൽപന്നങ്ങളുടെ വാറൻറി നീട്ടിനൽകാൻ വിവിധ കമ്പനികൾ. സ്മാർട്ട് ഫോൺ, വാഹനങ്ങൾ, ഇലക്ട്രിക്- ഇലക്ട്രോണിക് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങൾ

 

തുടങ്ങി ഒട്ടുമിക്ക സാധനങ്ങളുടെയും നിർമാതാക്കൾ തങ്ങളുടെ ഉപഭോക്താക്കൾക്ക് ഇതുസംബന്ധിച്ച അറിയിപ്പ് നൽകി.ലെനോവോ, മോട്ടറോള, ഹ്വാവേ, ഹോണർ, റിയൽമി, വൺപ്ലസ്, ഓപ്പോ, ഇൻഫിനിക്‌സ്, ഐടെൽ തുടങ്ങിയ കമ്പനികൾ വാറൻറി മേയ് 31 വരെ നീട്ടുമെന്ന് പ്രഖ്യാപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

മാർച്ച് 15നും ഏപ്രിൽ 20നും ഇടയിൽ വാറൻറി കാലഹരണപ്പെടുന്ന ഉൽപന്നങ്ങൾക്കാണ് ഇത് ബാധകം. അതേസമയം, അസൂസ് ഒരുമാസ അധിക കാലാവധിയാണ് നൽകുക.സാംസങ്, ഡിറ്റെൽ അടക്കമുള്ള കമ്ബനികൾ മാർച്ച് 20ന് ശേഷമുള്ള വാറൻറിക്കാണ് കാലപരിധി ദീർഘിപ്പിച്ചത്.

 

സാംസങ്ങിന്റെ സ്മാർട്ട്ഫോൺ, ടാബ്ലെറ്റ്, സ്മാർട്ട് വാച്ച്, റഫ്രിജറേറ്റർ, വാഷിങ് മെഷീൻ, എയർ കണ്ടീഷണർ, ടിവി തുടങ്ങി എല്ലാ ഉൽപന്നങ്ങൾക്കും വാറൻറി നീട്ടിയിട്ടുണ്ട്.

വാഹന ഉടമകൾക്കും വിവിധ വാഹന നിർമാതാക്കളും ഓഫർ പ്രഖ്യാപിച്ചു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിനാൽ വാഹനങ്ങൾ സർവിസ് സെന്റെറിലെത്തിക്കാനുള്ള ബുദ്ധിമുട്ട് മുൻനിർത്തിയാണ് ഈ തീരുമാനം.

അശോക് ലെയ്‌ലാൻഡ്, മാരുതി സുസുകി, ഹ്യൂണ്ടായ് തുടങ്ങിയവ നിബന്ധനകൾക്ക് വിധേയമായി ഉപഭോക്താക്കൾക്ക് മൂന്നുമാസത്തോളം വാറൻറി നീട്ടിനൽകും. മാർച്ച് മുതൽ ജൂൺ വരെ കാലഹരണപ്പെടുന്ന വാറൻറിക്കാണ് ഇത് ബാധകം.

മാർച്ച് 15 മുതൽ ഏപ്രിൽ 15 വരെയുള്ള എല്ലാ വാറൻറിയും ഓഡി ഇന്ത്യ രണ്ടുമാസത്തേക്ക് നീട്ടിനൽകും. പ്രമുഖ വാഹന നിർമാതാക്കളായ ഹോണ്ട, യമഹ, ടി.വി.എസ്, ബജാജ് എന്നിവ ഇരുചക്രവാഹനങ്ങൾക്കുള്ള സൗജന്യ സർവീസ് വാറൻറി കാലാവധി നീട്ടിനൽകിയത്.