
ചങ്ങനാശേരി: തൃക്കൊടിത്താനം ഗവ എല്‍.പി സ്‌കൂളില്‍ പഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 42 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മിച്ച ഒന്നാം നില കെട്ടിടവും അന്താരാഷ്ര്‌ട നിലവാരമുള്ള പ്രീ പ്രൈമറി പഠനസൗകര്യം ഒരുക്കുന്നതിനായി പൊതുവിദ്യാഭ്യാസവകുപ്പ് 10 ലക്ഷം രൂപ ചിലവഴിച്ച് നടപ്പാക്കുന്ന വര്‍ണ്ണക്കൂടാരവും തൃക്കൊടിത്താനം ഗവണ്‍മെന്റ് എല്‍ പി സ്‌കൂളില്‍ ഉദ്‌ഘാടനം ചെയ്‌തു.
പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും, സമഗ്രശിക്ഷ കേരളയുടെയും സ്‌റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പെടുത്തി 10 ലക്ഷം രൂപ
ചിലവഴിച്ചാണു വര്‍ണക്കൂടാരം മാതൃക പ്രീ പ്രൈമറി സ്‌കൂള്‍ എല്‍.പി സ്‌കൂളിലെ ഒന്നാം നിലയില്‍ നിര്‍മ്മിച്ചത്.
ജോബ് മൈക്കിള്‍ എം.എല്‍.എ വര്‍ണക്കൂടാരത്തിന്റെയും മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.രാജു ഒന്നാം നില കെട്ടിടത്തിന്റെയും ഉദ്‌ഘാടനവും നിര്‍വഹിച്ചു.പഞ്ചേന്ദ്രിയനുഭവ പഠനത്തിലൂടെ പ്രീ പ്രൈമറി തലത്തിലെ വിദ്യാഭ്യാസം കൂടുതല്‍ മികവുറ്റതാക്കുക, പഠനത്തോടൊപ്പം കുട്ടികളുടെ കലാകായിക മികവുകള്‍ പ്രോത്സാഹിപ്പിക്കുക, ഭാഷ, ഗണിതം തുടങ്ങിയ മേഖലയിലുള്ള ജ്‌ഞാനം വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണു വര്‍ണക്കൂടാരം പദ്ധതിയുടെ ഭാഗമായി സ്‌കൂളില്‍ നടപ്പിലാക്കുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ശിശു സൗഹൃദ ഫര്‍ണ്ണിച്ചറും പഠന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചുവരുകളിലെ വര്‍ണാഭമായ ചിത്രങ്ങളുമെല്ലാം സാധാരണ ക്ലാസ്‌മുറികളില്‍ നിന്നും വര്‍ണക്കൂടാരത്തെ വ്യത്യസ്‌തമാക്കുന്നു. കളിയിലൂടെ പഠനം എന്ന ആധുനിക വിദ്യാഭ്യാസ തത്വം പ്രായോഗികമാക്കുന്ന സംസ്‌ഥാന സര്‍ക്കാരിന്റെ വര്‍ണക്കൂടാരം പദ്ധതിയില്‍ ശാസ്‌ത്രയിടം, ഭാഷാ വികസനയിടം, ഗണിതയിടം എന്നിങ്ങനെ 13 പ്രവര്‍ത്തന ഇടങ്ങളാണ് ഒരുക്കിയിട്ടുള്ളത്.തൃക്കൊടിത്താനം പഞ്ചായത്ത് പ്രസിഡന്റ് മോളി ജോസഫ് അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് ജോസഫ് സ്വാഗതം പറഞ്ഞു. സംസ്‌ഥാന പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജു നാരയണ സ്വാമി മുഖ്യ പ്രഭാഷണം നടത്തി. വര്‍ണക്കൂടാരം ഒരുക്കിയ ശില്‍പിയെ ജില്ലാ പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷ മഞ്‌ജു സുജിത്ത് ഉപഹാരം നല്‍കി ആദരിച്ചു.
മാടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത സുരേഷ്, ആരോഗ്യ വിദ്യാഭാസ സ്‌ഥിരം സമിതി അധ്യക്ഷന്‍ ടി. രഞ്‌ജിത്ത്, പഞ്ചായത്ത് സ്‌ഥിരം സമിതി അധ്യക്ഷരായ അനിത ഓമനക്കുട്ടന്‍, പി.എസ് സാനില, മറിയാമ്മ മാത്യു, പഞ്ചായത്തംഗങ്ങളായ കെ.എന്‍ സുവര്‍ണ കുമാരി, പ്രിന്‍സി രാജേഷ്,വര്‍ഗീസ് ആന്റണി, ഉഷ രവീന്ദ്രന്‍, ജാന്‍സി മാര്‍ട്ടിന്‍, മേഴ്‌സി റോയി, പ്രസാദ് കുമരം പറമ്ബില്‍, എന്നിവര്‍ പ്രസംഗിച്ചു