വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു;യുവതിയുടെ ആരോഗ്യനില അതീവ ഗുരുതരം

Spread the love

തിരുവനന്തപുരം: വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു. തിരുവനന്തപുരം ഭാഗത്തേക്ക് പോയ കേരള എക്‌സ്പ്രസിലെ ലേഡീസ് കമ്പാര്‍ട്ട്‌മെന്റില്‍നിന്നാണ് യുവതിയെ തള്ളിയിട്ടത്.

video
play-sharp-fill

അയന്തി മേൽപ്പാലത്തിനു സമീപമാണ് അപകടം ഉണ്ടായത്. യുവതിയെ വർക്കലയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ട്രാക്കിൽ കിടന്ന യുവതിയെ എതിരെ വന്ന മെമു ട്രെയിൻ നിർത്തി അതിൽ കയറ്റിയാണ് വർക്കല സ്റ്റേഷനിൽ എത്തിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാൽ എങ്ങനെയാണ് യുവതി വീണതെന്ന് വ്യക്തമല്ല. ആരോ തള്ളിയിട്ടതാണെന്ന സംശയമാണ് പൊലീസിനുള്ളത്. സംഭവത്തിൻ്റെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.