
തിരുവനന്തപുരം : തിരുവനന്തപുരം വർക്കലയില്‍ ഓടുന്ന ട്രെയിനില്‍ നിന്നും പെണ്‍കുട്ടിയെ തള്ളിയിട്ട സംഭവത്തില്‍ പ്രതികരണവുമായി ട്രെയിനിൽ യാത്രക്കിടെ ഗോവിന്ദച്ചാമി അതി ക്രൂരമായി കൊലപ്പെടുത്തിയ സൗമ്യയുടെ അമ്മ സുമതി.
സൗമ്യ നേരിട്ട പോലെയുള്ള ക്രൂതയാണ് ആ കുട്ടിയും നേരിട്ടത്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ട്രെയിനില്‍ ഒരു സുരക്ഷയുമില്ല. 15 വർഷമായി സൗമ്യക്ക് സംഭവിച്ചത് വേറെ ആർക്കും സംഭവിക്കരുത് എന്നുള്ള ആവശ്യം ഉന്നയിക്കുന്നു. എന്നാല്‍ ആരും മതിയായ സുരക്ഷ ഒരുക്കുന്നില്ല. ഇനിയെങ്കിലും അധികാരികള്‍ ഉണർന്ന് പ്രവർത്തിക്കണമെന്നും സൗമ്യയുടെ അമ്മ പറഞ്ഞു.
വനിതാ കമ്ബാർട്ട്മെൻ്റിലായാലും, ജനറല്‍ കമ്ബാർട്ട്മെൻ്റിലായാലും സ്ത്രീകള്‍ക്ക് സുരക്ഷയില്ല. സൗമ്യ കൊല്ലപ്പെട്ടപ്പോള്‍ കുറച്ച് ദിവസത്തേക്ക് പ്രഹസനമെന്ന രീതിയില്‍ കമ്ബാർട്ടുമെൻ്റുകളില് പരിശോധനകള്‍ നടന്നു. പിന്നീട് ഒന്നും ഉണ്ടായില്ല. ഇനിയെങ്കിലും നടപടി വേണം. ഇനി ആർക്കും ഈ ഗതി ഉണ്ടാകരുതെന്നും സൗമ്യയുടെ അമ്മ സുമതി മാധ്യമങ്ങളോട് പറഞ്ഞു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം, 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ടത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയെന്ന് എഫ്ഐആർ. പ്രകോപനമായതിന് കാരണം വാതിലിനരികിൽ നിന്ന് വഴി മാറി കൊടുക്കാത്തത്. കൂടിയുണ്ടായിരുന്ന സഹയാത്രികയെയും ചവിട്ടിയിടാൻ ശ്രമിച്ചെന്നും എഫ്ഐആറില്‍ പറയുന്നുണ്ട്.
പെണ്‍കുട്ടിയെ നടുവിന് ചവിട്ടി പുറത്തേക്ക് തള്ളിയിടുകയായിരുന്നു. ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും പുറത്തേക്ക് എറിഞ്ഞു കൊലപ്പെടുത്താൻ ശ്രമിച്ചതാണെന്നും പൊലീസ് എഫ്ഐആറില്‍ പറയുന്നു.



