വർക്കലയിൽ വീട് കുത്തി തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ചു ; പത്താം ക്ലാസ് വിദ്യാര്‍ഥിയടക്കം രണ്ടുപേർ അറസ്റ്റിൽ

Spread the love

വര്‍ക്കല :  വീട് കുത്തി തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ പത്താം ക്ലാസ് വിദ്യാര്‍ഥിയടക്കം രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു.

ഇടവ കാപ്പില്‍ കൃഷ്ണാഖറില്‍ സായ് കൃഷ്ണന്‍(25), സുഹൃത്തായ പത്താം ക്ലാസ് വിദ്യാര്‍ഥി എന്നിവരാണ് പിടിയിലായത്.

ഇടവ കാപ്പില്‍ പണിക്കക്കുടി വീട്ടില്‍ ഷറഹബീലിന്റെ (69) വീട്ടിലാണ് കഴിഞ്ഞ ദിവസം പകല്‍ മോഷണം നടന്നത്. ഉച്ചയ്ക്ക് 12.45-ന് വീട്ടിലാളില്ലാതിരുന്ന സമയത്ത് പിന്‍വാതില്‍ തകര്‍ത്താണ് പ്രതികൾ ഉള്ളില്‍ കയറിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രണ്ടര പവന്റെ സ്വര്‍ണമാലയും ഒരു പവന്റെ സ്വര്‍ണമോതിരവും 50,000 രൂപയുമാണ് കവര്‍ന്നത്. സായ് കൃഷ്ണനെ കോടതി റിമാന്‍ഡ് ചെയ്തു. വിദ്യാര്‍ഥിയെ ജുവനൈല്‍ കോടതിയില്‍ ഹാജരാക്കി.