video
play-sharp-fill

വര്‍ക്കലയില്‍ റിസോര്‍ട്ട് ജീവനക്കാരനെ അഞ്ചംഗസംഘം മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കടല്‍ത്തീരത്തെ മണലില്‍ മൂടി; ആക്രമണത്തിന് ഇരയായത് ഇടുക്കി രാജാക്കാട് സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ; പ്രതികളിലൊരാൾ  പിടിയിൽ; മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

വര്‍ക്കലയില്‍ റിസോര്‍ട്ട് ജീവനക്കാരനെ അഞ്ചംഗസംഘം മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കടല്‍ത്തീരത്തെ മണലില്‍ മൂടി; ആക്രമണത്തിന് ഇരയായത് ഇടുക്കി രാജാക്കാട് സ്വദേശിയായ ഇരുപത്തിരണ്ടുകാരൻ; പ്രതികളിലൊരാൾ പിടിയിൽ; മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്

Spread the love

തിരുവനന്തപുരം: വര്‍ക്കലയില്‍ റിസോര്‍ട്ട് ജീവനക്കാരനെ അഞ്ചംഗസംഘം മര്‍ദ്ദിച്ച് അവശനാക്കിയ ശേഷം കടല്‍ത്തീരത്തെ മണലില്‍ മൂടി. ഇടുക്കി രാജാക്കാട് സ്വദേശിയായ അമല്‍(22) ആണ് ആക്രമണത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പ്രാഥമ ശുശ്രൂഷ നല്‍കിയ ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയും ചെയ്തു.

വ്യാഴാഴ്ച രാത്രി ഒമ്പത് മണിയോടെ റിസോര്‍ട്ടിന് സമീപത്ത് എത്തിയ അക്രമിസംഘം ബഹളം വയ്ക്കുകയും അസഭ്യം പറയുകയും ചെയ്തു. ഇതുകണ്ട അമല്‍ സംഭവം അന്വേഷിക്കാന്‍ പോയപ്പോഴാണ് ഇയാളെ റിസോര്‍ട്ടിന്റെ സമീപത്തുനിന്ന് വലിച്ചിഴച്ച് കടല്‍ത്തീരത്ത് കൊണ്ടുപോയി ആക്രമിച്ചത്‌. ബിയര്‍ കുപ്പികള്‍ വെച്ച് അമലിന്റെ തലയിലും ദേഹത്തും ശക്തമായി അടിച്ചു.

തലപൊട്ടി രക്തം വാര്‍ന്ന ഇയാളെ കടല്‍തീരത്തെ് മണലില്‍ മൂടിയ ശേഷമാണ് അക്രമികള്‍ പിരിഞ്ഞുപോയത്. അക്രമിസംഘത്തിലൊരാള്‍ ഇതേ റിസോര്‍ട്ടില്‍ മുമ്പ് ജേലി ചെയ്തിട്ടുള്ളയാളാണെന്ന് റിസോര്‍ട്ടിലെ മറ്റൊരു ജീവനക്കാരന്‍ പറഞ്ഞു. ബോധം നഷ്ടപ്പെട്ട് മണലില്‍ കിടന്ന അമലിനെ നാട്ടുകാരാണ് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ്, സംഘത്തിലെ ഒരാളെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ബാക്കിയുള്ളവര്‍ക്കായി അന്വേഷണം നടക്കുന്നു.