വർക്കലയില്‍ പ്ലസ്ടു വിദ്യാർത്ഥിനിയെ കാറിൽ കടത്തി കൊണ്ടുപോയി പീഡിപ്പിച്ചു ; യുവാവ് അറസ്റ്റിൽ

Spread the love

തിരുവനന്തപുരം : വർക്കലയില്‍ പ്ലസ്ടു വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റില്‍. വർക്കല കവലയൂർ ഒലിപ്പില്‍ വീട്ടില്‍  ബിൻഷാദ് (26) ആണ് അറസ്റ്റിലായത്.

ഇൻസ്റ്റാഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെടുകയും സൗഹൃദം സ്ഥാപിക്കുകയും ചെയ്ത ശേഷം പ്രണയം നടിച്ച്‌ പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കുകയായിരുന്നു. ജനുവരി 18ാം തീയതി ഉച്ചയ്ക്ക് രണ്ടുമണിക്ക് പെണ്‍കുട്ടി സ്കൂളില്‍ നിന്നും കൂട്ടുകാരിയുടെ വീട്ടിലേക്ക് പോകുന്ന വഴി കാറിലെത്തിയ പ്രതി പെണ്‍കുട്ടിയെ തന്ത്രപൂർവ്വം കാറില്‍ പിടിച്ചു കയറ്റുകയായിരുന്നു. പ്രതിയുടെ രണ്ടു സുഹൃത്തുക്കളും കാറിനു‍ള്ളില്‍ ഉണ്ടായിരുന്നു.

പെണ്‍കുട്ടിയേയും കൊണ്ട് കാർ വർക്കല അന്ധവിദ്യാലയത്തിന് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് നിർത്തിയിട്ടു. തുടർന്ന് കാറിന്റെ പിൻസീറ്റില്‍ വച്ച്‌ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാറിലൊപ്പമുണ്ടായിരുന്നകേസിലെ രണ്ടും മൂന്നും പ്രതികള്‍ ഒളിവില്‍ പോയി. ഇവർക്കു വേണ്ടിയുള്ള അന്വേഷണം വർക്കല പോലീസ് ഊർജ്ജിതപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ കയറ്റി കൊണ്ടുപോയ പ്രതികളുടെ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു. വർക്കല പോലീസ് അറസ്റ്റ് ചെയ്ത ബിൻഷാദിനെ വർക്കല കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.