വർക്കലയിൽ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ ശ്രമം: ഒളിവിലുള്ള മരുമകനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജിതം

Spread the love

തിരുവനന്തപുരം: വര്‍ക്കലയില്‍ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മരുമകനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. സംഭവത്തില്‍ ഒളിവിലുള്ള പ്രതിയെ പിടികൂടാന്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

video
play-sharp-fill

ഇക്കഴിഞ്ഞ 18-ാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. പ്രതിയുടെ ഭാര്യ വീട്ടിലില്ലാത്ത സമയത്ത് ഇയാള്‍ ഭാര്യയുടെ അമ്മയുടെ കിടപ്പുമുറിയില്‍ കയറി വായ് പൊത്തിപിടിച്ച്‌ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ബഹളം വെച്ച്‌ പ്രതിരോധിച്ച്‌ രക്ഷപ്പെട്ട 52കാരി പിന്നീട് പൊലീസില്‍ പരാതി നൽകുകയായിരുന്നു.

പരാതി ലഭിച്ചതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്ത വര്‍ക്കല പൊലീസ് പ്രതിക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group