വര്‍ക്കലയില്‍ മണ്ണിടിഞ്ഞു  വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

വര്‍ക്കലയില്‍ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു

സ്വന്തം ലേഖകൻ
തിരുവനന്തപുരം: വര്‍ക്കല മേലേവെട്ടൂരില്‍ മണ്ണിടിഞ്ഞ് വീണുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു.

കൊല്ലം പറവൂര്‍ പോളച്ചിറ സ്വദേശി സുബി (വികാസ് -35) ആണ് മരിച്ചത്.

ഉണ്ണി എന്ന 47 വയസുള്ളയാളാണ് ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ണിനടിയില്‍പ്പെട്ട ഇരുവരേയും നാട്ടകാരും അഗ്നിശമന വിഭാഗവും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും സുബി മരണപ്പെടുകയായിരുന്നു.

മതില്‍ നിര്‍മാണത്തിനിടെയാണ് അപകടമുണ്ടായത്.

ആറ് നിര്‍മാണ തൊഴിലാളികള്‍ സ്ഥലത്തുണ്ടായിരുന്നു. ബേസ്മെന്റ് കെട്ടുന്നതിനായി മണ്ണ് മാറ്റുന്നതിനിടെ മതില്‍ ഇടിഞ്ഞുവീഴുകയായിരുന്നു.