video
play-sharp-fill

Wednesday, May 21, 2025
HomeMainവര്‍ക്കല കുന്നിനു മുകളിൽനിന്ന് കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു: യുവതി ഉൾപ്പെടെ നാലുപേര്‍ക്ക് ഗുരുതര...

വര്‍ക്കല കുന്നിനു മുകളിൽനിന്ന് കാര്‍ 50 അടി താഴ്ചയിലേക്ക് മറിഞ്ഞു: യുവതി ഉൾപ്പെടെ നാലുപേര്‍ക്ക് ഗുരുതര പരിക്ക്

Spread the love

സ്വന്തം ലേഖകൻ

വർക്കല∙ വർക്കല കുന്നിനു മുകളിൽനിന്ന് കാർ കടൽത്തീരത്തേക്കു വീണ് അപകടം. കാർ യാത്രികരായ യുവതി ഉൾപ്പെടെ നാലു പേർക്ക് ഗുരുതരമായി പരുക്കേറ്റു.

പരുക്കേറ്റവരിൽ ചെന്നൈ സ്വദേശികളായ മധുമിത (21) കുനാൽ (20) ഹാജാ കമാൽ (20) എന്നിവരെ തിരിച്ചറിഞ്ഞു. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നു വൈകിട്ട് 6.30ന് വർക്കല ആലിയിറക്കം ഭാഗത്താണ് അപകടം നടന്നത്. ഏകദേശം 50 അടിയോളം താഴ്ചയിലേക്കാണ് കാർ പതിച്ചത്. കുന്നിൻ മുകളിൽ നിന്നുള്ള വീഴ്ചയിൽ കാർ പാറകളിൽത്തട്ടി കറങ്ങിയാണ് കടൽത്തീരത്തു പതിച്ചത്. എറണാകുളം റജിസ്ട്രേഷനിലുള്ള വാഹനമാണ് അപകടത്തിൽപ്പെട്ടത്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments