
തിരുവനന്തപുരം : വര്‍ക്കല വെട്ടൂര്‍ സ്വദേശി അനസ് (35) ആണ് അറസ്റ്റിലായത്. വീട്ടില്‍ അതിക്രമിച്ച് കയറി 58 കാരിയെ ഉപദ്രവിച്ചെന്ന പരാതിയിലാണ അനസിനെ വര്‍ക്കല പൊലീസ് പിടികൂടിയത്.നിരവധി കേസുകളില്‍ പ്രതിയും റൗഡി ലിസ്റ്റില്‍ പേരുമുള്ളയാളാണ് അറസ്റ്റിലായ അനസെന്ന് പൊലീസ് പറഞ്ഞു.
ഡിസംബര്‍ 26 ന് രാത്രി ആണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. തനിച്ച് താമസിക്കുന്ന 58കാരിയുടെ വീട്ടില്‍ രാത്രി അതിക്രമിച്ചു കയറിയ അനസ് ഇവരെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഇവര്‍ ബഹളം വെച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
തുടര്‍ന്ന് സ്ത്രീയുടെ പരാതിയിന്മേല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെങ്കിലും പ്രതി ഒളിവില്‍പോയിരുന്നു. ഇന്ന് രാവിലെയാണ് വര്‍ക്കല പൊലീസ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്. വര്‍ക്കല ഇൻസ്പെക്ടര്‍ പ്രവീണ്‍ ജെ.എസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയില്‍ ഹാജരാക്കിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group


