play-sharp-fill
വര്‍ക്കലയില്‍ പാരഗ്ലൈഡിംഗിനിടെ അപകടം;  രണ്ട് പേര്‍ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങി; രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്സും പൊലീസും; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

വര്‍ക്കലയില്‍ പാരഗ്ലൈഡിംഗിനിടെ അപകടം; രണ്ട് പേര്‍ ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങി; രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്സും പൊലീസും; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

സ്വന്തം ലേഖിക

തിരുവനന്തപുരം: വര്‍ക്കല പാപനാശത്ത് പാരാഗ്ലൈഡിംഗിനിടെ അപകടം.

പാരാ ഗ്ലൈഡിംഗ് ഹൈ മാസ്റ്റ് ലൈറ്റില്‍ കുടുങ്ങി. രണ്ടു പേര്‍ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങി കിടക്കുകയാണ്. ഇന്‍സ്ട്രക്ടറും കോയമ്പത്തൂര്‍ സ്വദേശിയായ യുവതിയുമാണ് കുടുങ്ങിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രക്ഷപ്പെടുത്താന്‍ ഫയര്‍ഫോഴ്സും പൊലീസും ശ്രമം തുടങ്ങി. 100 ഉയരമുള്ള ഹൈ മാസ്റ്റ് ലൈറ്റിലാണ് ഇവര്‍ കുടുങ്ങിയിരിക്കുന്നത്.

ഇവരെ സാവധാനം പുറത്തിറക്കാനുള്ള ശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്സിന്റെ കൈയ്യിലുള്ള സജീകരണങ്ങള്‍ മതിയാകാത്തതിനാല്‍ എങ്ങനെ പുറത്തിറക്കാം എന്ന ആലോചനയിലാണ്.

ലൈറ്റ് ഘട്ടം ഘട്ടമായി മുറിച്ച്‌ മാറ്റി ഇവരെ പുറത്തിറക്കാം എന്നാണ് കരുതുന്നത്. വലിയ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്കാണ് ഇവര്‍ രക്ഷപ്പെട്ടത്. തൊട്ടടുത്ത് കടലാണ്. ഒരല്‍പ്പം മാറിയിരുന്നെങ്കില്‍ കടലില്‍ പതിച്ചേനെ.