വർക്കലയിൽ തീരദേശ പരിപാലന നിയമം ലംഘിച്ച്‌ റിസോര്‍ട്ട് നിര്‍മ്മിച്ചു; നോട്ടീസ് നൽകിയിട്ടും പൊളിച്ചുനീക്കാന്‍ തയ്യാറാകാതെ ഉടമ; ജെസിബി ഉപയോഗിച്ച് ഇടിച്ചുനിരത്തി നഗരസഭ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

വര്‍ക്കല: പാപനാശം സൗത്ത് ക്ലിഫില്‍ തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മ്മിച്ച റിസോര്‍ട്ട് കെട്ടിടം വര്‍ക്കല നഗരസഭ ഇടിച്ചുനിരത്തി.

ചെവ്വാഴ്ച്ച രാവിലെ 12ന് നഗരസഭ സെക്രട്ടറി സനല്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജെ.സി.ബിയും യന്ത്ര സാമഗ്രികളും ഉപയോഗിച്ചാണ് ഓടയം സ്വദേശി സഫിയുള്ളയുടെ ക്ലിഫി പാണ്ഡേ എന്ന റിസോര്‍ട്ട് കെട്ടിടം ഇടിച്ചുനിരത്തിയത്.

അനധികൃത കെട്ടിടം പൊളിക്കണമെന്നാവശ്യപ്പെട്ട് നഗരസഭ നേരത്തെ ഉടമയ്ക്ക് നോട്ടീസ് നല്‍കിയെങ്കിലും പൊളിച്ചുനീക്കാന്‍ ഉടമ തയാറാകാതിരുന്നതിനെ തുടര്‍ന്നാണ് നഗരസഭയുടെ പൊളിക്കല്‍.

പ്രദേശത്ത് റിസോര്‍ട്ടുകളടക്കം ഇത്തരത്തില്‍ നിരവധി കെട്ടിടങ്ങള്‍ തീരദേശ പരിപാലന നിയമം ലംഘിച്ച്‌ നിര്‍മ്മിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിലും പൊളിക്കല്‍ നടപടികള്‍ തുടരുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.