
സ്വന്തം ലേഖകൻ
കോട്ടയം : വെള്ളിയാഴ്ച രാത്രിയിൽ വാരിശേരിയിൽ കാർ ലോറിക്കു പിന്നിലിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ 3 പേരിൽ ഒരാളുടെ നില ഗുരുതരം. മെഡിക്കൽ കോളേജ് റോഡിൽ വാരിശേരി പെട്രോൾ പമ്പിന് മുന്നിലായിരുന്നു അപകടം.
തടി ലോറിയ്ക്ക് പിന്നിൽ കാറിടിച്ച് പരിക്കേറ്റത് മെഡിക്കൽ വിദ്യാർത്ഥികൾക്കായിരുന്നു. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ ഹൗസ് സർജന്മാരായ ജയശങ്കർ (24) , ജഗത്ത് (24) , ഷാഹിദ് (24) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ജയശങ്കറിന്റെ നില ഗുരുതരമായി തുടരുകയാണ്.
ഇയാൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വെന്റി ലേറ്ററിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച രാത്രി 11:30 യോടെ ചുങ്കം വാരിശ്ശേരി റോഡിൽ പെട്രോൾ പമ്പിനു മുന്നിലായിരുന്നു അപകടം. മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുകയായിരുന്നു

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരു വാഹനങ്ങളും. ഈ സമയം തടി ലോറിക്ക് പിന്നാലെ എത്തിയ കാർ നിയന്ത്രണംവിട്ട് ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ മൂന്നുപേരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. അപകടം വിവരം അറിഞ്ഞ പോലീസ് സംഘവും സ്ഥലത്ത് എത്തിയിരുന്നു.