ബ്രേക്ഫാസ്റ്റിന് ഒരു വെറൈറ്റി റൊട്ടി ഉണ്ടാക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന മുളപ്പിച്ച ചെറുപയറും ഗോതമ്പ് പൊടിയും ചേർത്ത് ഒരു റൊട്ടി ഇതാ

Spread the love

കോട്ടയം: ബ്രേക്ഫാസ്റ്റിന് ഒരു വെറൈറ്റി റൊട്ടി ഉണ്ടാക്കിയാലോ? വളരെ രുചികരമായി തയ്യാറാക്കാവുന്ന മുളപ്പിച്ച ചെറുപയറും ഗോതമ്പ് പൊടിയും ചേർത്ത് ഒരു റൊട്ടി.

ആവശ്യമായ ചേരുവകള്‍

2 ടേബിള്‍സ്പൂണ്‍ ഗോതമ്പ് മാവ്
ആവശ്യത്തിന് ജീരകം
ആവശ്യത്തിന് ഉപ്പ്
ആവശ്യത്തിന് ഇഞ്ചി
ആവശ്യത്തിന് പച്ചമുളക്
ആവശ്യത്തിന് മല്ലിയില
1/2 കപ്പ് തേങ്ങ ചിരകിയത്
1 കപ്പ് ചെറുപയർ മാവ്
തയ്യാറാക്കുന്ന വിധം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുളപ്പിച്ച ചെറുപയർ മിക്സിയുടെ ഒരു ജാറിലേയ്ക്ക് എടുക്കുക. ഇതിലേയ്ക്ക് പച്ച മുളക്, ഇഞ്ചി എന്നിവ കൂടെ ചേർത്ത് നന്നായി അരച്ചെടുക്കുക. ചെറുപയർ അരച്ചത് ഒരു പാത്രത്തിലേക്ക് എടുക്കുക. ഇതിലേയ്ക്ക് ആവശ്യത്തിന് ഗോതമ്ബ് പൊടി, മല്ലിയില, തേങ്ങാ ചിരകിയത്, ജീരകം, ഉപ്പ് എന്നിവ കൂടെ ചേർക്കുക. എല്ലാം കൂടെ നന്നായി ചേർത്ത് ഇളക്കുക. കുറച്ച്‌ വെള്ളം ചേർത്തിളക്കുക. അട ചുട്ടെടുക്കാനുള്ള പരുവത്തിലാക്കി എടുക്കണം. വെള്ളം ഒഴിച്ച്‌ മാവ് ഒരുപാട് ലൂസ് ആക്കരുത്.

ഇനി ഒരു പാൻ ചൂടാക്കി എണ്ണ തേച്ച്‌ കൊടുത്ത ശേഷം മാവില്‍ നിന്ന് അല്പമെടുത്ത് പാനില്‍ വെച്ച്‌ കൈകള്‍ ഉപയോഗിച്ച്‌ പരത്തിക്കൊടുക്കുക. ഒരുപാട് കട്ടി കൂടുകയും, എന്നാല്‍ കുറയുകയും ചെയ്യാൻ പാടില്ല. ഇടത്തരം തീയില്‍ റൊട്ടി രണ്ട് വശവും പാകം ചെയ്തെടുക്കുക. ആരോഗ്യകരമായ ഈ ചെറുപയർ റൊട്ടി കഴിക്കാൻ തയ്യാറാണ്.