വരവിൽ കവിഞ്ഞ സ്വത്ത്: മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

Spread the love

കൊച്ചി:  മുൻ ചീഫ് സെക്രട്ടറി കെ.എം. എബ്രഹാമിനെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി.

video
play-sharp-fill

വരവില്‍ കവിഞ്ഞ സ്വത്ത് കെ.എം. എബ്രഹാം സമ്പാദിച്ചെന്ന കേസിലാണ് കോടതി ഉത്തരവ്. കേസ് ഏറ്റെടുക്കാൻ കൊച്ചി സിബിഐ യൂണിറ്റിന് കോടതി നിർദേശം നല്‍കി.

2015ല്‍ ധനവകുപ്പില്‍ അഡീഷണല്‍ സെക്രട്ടറിയായിരിക്കെ കെ.എം. എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ച്‌ ജോമോൻ പുത്തൻപുരയ്ക്കലാണ് മുഖ‍്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ തുടർനടപടിയുണ്ടാവാത്ത സാഹചര‍്യത്തില്‍ പരാതിക്കാരൻ കോടതിയെ സമീപിക്കുകയായിരുന്നു.

മുമ്പ് ജേക്കബ് തോമസ് വിജിലൻസ് ഡയറക്റ്ററായിരിക്കുന്ന സമയം കെ.എം. എബ്രഹാമിനെതിരെയുള്ള പരാതി അന്വേഷിച്ച്‌ തള്ളിയിരുന്നു. നിലവില്‍ മുഖ‍്യമന്ത്രിയുടെ

ചീഫ് പ്രിൻസിപ്പല്‍ സെക്രട്ടറി, കിഫ്ബി സിഇഒ എന്നീ നിലകളില്‍ തുടരുകയാണ് കെ.എം. എബ്രഹാം.