വരാപ്പുഴ കസ്റ്റഡി മരണം : ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു ; എസ്ഐ ജി.എസ് ദീപക് ഉൾപ്പെടെ നാലു പൊലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി
സ്വന്തം ലേഖിക
കൊച്ചി : വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. എസ്ഐ ജി.എസ് ദീപക് ഉൾപ്പടെ നാലു പേർക്കെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഒൻപത് പൊലീസ് ഉദ്യോഗസ്ഥരാണ് കേസിലെ പ്രതികൾ. ആരോപണവിധേയനായ ഡിഐജി എ.വി.ജോർജിനെ കേസിൽ സാക്ഷിയാക്കി.
പറവൂർ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. വരാപ്പുഴയിലുണ്ടായ അക്രമങ്ങളുമായി ബന്ധപ്പെട്ട് ശ്രീജിത്ത് എന്ന യുവാവിനെ ആളുമാറി പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി എന്നാണ് കേസ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2018 ഏപ്രിൽ 9ന് രാത്രിയാണ് വരാപ്പുഴ ദേവസ്വംപാടത്തെ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന ശ്രീജിത്തിനെ എറണാകുളം റൂറൽ എസ്പിയുടെ സ്‌ക്വാഡ് കസ്റ്റഡിയിൽ എടുക്കുന്നത്. അവിടം മുതൽ തുടങ്ങിയ മർദനത്തിന്റെ പേരിലാണ് പൊലീസുകാരായ സന്തോഷ് കുമാർ, സുമേഷ്, ജിതിൻ രാജ് എന്നിവർക്കെതിരെ കേസെടുത്തത്.
സ്റ്റേഷനിലെത്തിച്ച ശേഷം എസ്ഐ ജിഎസ് ദീപക്ക് ഉൾപ്പെയുള്ളവർ ക്രൂരമായി മർദിച്ചു. ഈ മർദനമാണ് മരണകാരണമായതെന്നാണ് കുറ്റപത്രം പറയുന്നത്.