വരാപ്പുഴ പീഡനക്കേസിലെ പ്രതിയെ അടിച്ചുകൊന്ന് കിണറ്റില്‍ തള്ളി, സംഭവം മഹാരാഷ്ട്രയിൽ ഒളിവില്‍ കഴിയവേ

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

മുംബൈ: മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വരാപ്പുഴ പീഡനക്കേസ് പ്രതിയെ അടിച്ച് കൊന്ന് കിണറ്റിൽ തള്ളി. വിനോദ് കുമാറാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച്ച റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ കിണറ്റിൽ വിനോദ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം. പ്രദേശത്തെ ഒരു റിസോർട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു ഇയാള്‍. സംഭവത്തിൽ രണ്ടുപേരെ മഹാരാഷ്ട്ര പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇതിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സമീപത്തെ ആദിവാസി കോളനിയിലുള്ളവരാണ് പ്രതികൾ. മദ്യപാനത്തിനിടെയുണ്ടായ തർക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. വിനോദ് കുമാറിന്‍റെ മൃതദേഹം മഹാരാഷ്ട്രയില്‍ തന്നെ സംസ്കരിച്ചു