ഡൽഹി:പലപ്പോഴും ഇന്ത്യയിലെ വിവാഹവേദി സംഘര്‍ഷങ്ങളുടെ കൂടി വേദിയായി മാറുന്നു. ചിലപ്പോള്‍ ഭക്ഷണം വിളമ്പുന്നത് സംബന്ധിച്ചാകും.
മറ്റ് ചിലപ്പോള്‍ സ്ത്രീധനത്തിന്‍റെ പേരില്‍, അതല്ലെങ്കില്‍ വരന്‍റെ പൂര്‍വ്വ ബന്ധങ്ങളെ ചൊല്ലി. സംഗതി എന്താണെങ്കിലും വിവാഹ വേദിയിലെ സംഘര്‍ഷങ്ങള്‍ തുടരുകയാണ്.
ഏറ്റവും ഒടുവിലായി. വിവാഹവേദിയിലേക്ക് അപ്രതീക്ഷിതമായി കടന്ന് വന്ന വരന്‍റെ മുന്‍ കാമുകി, വരനെ വിവാഹ വേദിയിലേക്ക് പിന്നില്‍ നിന്നും ചവിട്ടിയിടുന്ന വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
വീഡിയോയില്‍ വധു, വരന്‍റെ കഴുത്തില്‍ മാല ചാര്‍ത്തിയതിന് പിന്നാലെ വരന്‍ വധുവിന്‍റെ കഴുത്തിലും മാല ഇടുന്നു. അടുത്ത നിമിഷം പിന്നീലൂടെ വിവാഹ വേദിയിലേക്ക് കയറി വന്ന ഒരു യുവതി വരനെ പിന്നില്‍ നിന്നും ചവിട്ടി താഴെ ഇടുകയും നിലത്ത് വീണ വരനെ ചവിട്ടുകയും അടിക്കുകയും ചെയ്യുന്നു. പിന്നാലെ ഇയാളെ വലിച്ച് ഉയര്‍ത്തിയ ശേഷവും അടിക്കുന്നു. അത് കണ്ട് അമ്പരന്ന വധു എന്താണ് സംഭവിക്കുന്നതെന്ന് അറിയാതെ ഒരു നിമിഷം അന്താളിച്ച് നില്‍ക്കുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സമയം മറ്റൊരു സ്ത്രീ വിവാഹ വേദിയിലേക്ക് കയറി വരുകയും യുവതിയെ ചോദ്യം ചെയ്യുകയും ചെയ്യുന്നു. ഇതോടെ വധുവും മുന്‍ കാമുകിയും തമ്മില്‍ പരസ്പരം കയർക്കുന്നതും കാണാം. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ ഇത് ബോളിവുഡ് സിനിമകളില്‍ നിന്നുള്ള രംഗം പോലെയാണെന്ന് എഴുതി. ‘അവളുടെ ചവിട്ട് മികച്ചതായിരുന്നു . അവള്‍ അത് നിരന്തരം പരിശീലിച്ചിട്ടുണ്ടാകും. ശുദ്ധമായ വിനോദം’ എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്.
‘ഇതു കൊണ്ടാണ് പൂര്‍വ്വകാല ബന്ധങ്ങളും വിവാഹങ്ങളും കൂട്ടിക്കുഴയ്ക്കരുതെന്ന് പറയുന്നത്.’ മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. മറ്റ് ചിലര്‍ വരന്‍റെ സത്യസന്ധതയെ ചോദ്യം ചെയ്തു. വിവാഹം കഴിക്കാന്‍ പോകുന്നയാളോടെ, മുന്‍ കാമുകിയോടെ സത്യസന്ധത ഇല്ലാത്ത ഇയാള്‍ എങ്ങനെയാണ് ഒരു കുടുംബ ജീവിതം നയിക്കുക എന്നായിരുന്നു ചിലരുടെ സംശയം.