play-sharp-fill
വാറണ്ട് പ്രതിയെ തേടി വീട്ടിലെത്തിയ പൊലീസ് കണ്ടത് കലമാന്റെ കൊമ്പ്..! ആയ്യായിരം രൂപ അടച്ചു തീരേണ്ട കേസ് ജാമ്യമില്ലാക്കുറ്റമായി

വാറണ്ട് പ്രതിയെ തേടി വീട്ടിലെത്തിയ പൊലീസ് കണ്ടത് കലമാന്റെ കൊമ്പ്..! ആയ്യായിരം രൂപ അടച്ചു തീരേണ്ട കേസ് ജാമ്യമില്ലാക്കുറ്റമായി

തേർഡ് ഐ ബ്യൂറോ

കോട്ടയം: വാറണ്ട് കേസ് പ്രതിയെ തേടി വീട്ടിലെത്തിയ പൊലീസ് സംഘം കണ്ടത് കലമാന്റെ കൊമ്പ്…! മദ്യപിച്ച് റെയിൽവേ പ്ലാറ്റ്‌ഫോമിൽ എത്തി ബഹളമുണ്ടാക്കിയതിനു പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ മുങ്ങി നടന്ന പ്രതിയെ തേടിയെത്തിയ പൊലീസിനാണ് വീട്ടിൽ നിന്നും കലമാനിന്റെ കൊമ്പ് ലഭിച്ചത്. പ്രതിയ്‌ക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കലമാന്റെ കൊമ്പ് പൊലീസ് സംഘം വനം വകുപ്പിനു കൈമാറുകയും ചെയ്തു.

കോട്ടയം റെയിൽവേ പൊലീസാണ് പ്രതിയുടെ വീട്ടിൽ നിന്നും കലമാന്റെ കൊമ്പ് പിടിച്ചെടുത്തത്. നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ പത്തനംതിട്ട മല്ലപ്പള്ളി ചുങ്കപ്പാറ കോട്ടയം മണ്ണിൽ വീട്ടിൽ ഷംസുദീനെ തേടിയെത്തിയ പൊലീസുകാർക്കാണ് കലമാന്റെ കൊമ്പ് ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം റെയിൽവേ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയതിനു നേരത്തെ റെയിൽവേ പൊലീസ് ഷംസുദീനെതിരെ കേസെടുത്തിരുന്നു. ഈ കേസിൽ കോടതിയിൽ ഹാജരാകാനോ പിഴ അടയ്ക്കാനോ ഷംസുദീൻ തയ്യാറായിരുന്നില്ല. ഇതേ തുടർന്നു കോടതി നിർദേശം അനുസരിച്ചു പൊലീസ് സംഘം ഷംസുദീന്റെ വീട്ടിൽ പരിശോധന നടത്തുകയായിരുന്നു.

ഷംസുദീനെ തേടി വീട്ടിലെത്തിയ പൊലീസ് സംഘം ഇയാളുടെ അച്ഛനെ മാത്രമാണ് വീട്ടിൽ കണ്ടത്. തുടർന്നു പൊലീസ് സംഘം വീട്ടിൽ പരിശോധന നടത്തുകയായിരുന്നു. ഈ പരിശോധനയ്ക്കിടെയാണ് വീടിനുള്ളിൽ നിന്നും കലമാന്റെ കൊമ്പ് കണ്ടെത്തിയത്. ഈ കൊമ്പ് , റിപ്പോർട്ട് സഹിതം പൊലീസ് സംഘം, പത്തനംതിട്ട റാന്നി ഫോറസ്റ്റ് ഓഫിസിൽ കൈമാറി.

കോട്ടയം റെയിൽവേ പൊലീസ് സബ് ഇൻസ്‌പെക്ടർ അരുൺ
നാരായണൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സിജോ രവീന്ദ്രൻ, സുരേഷ്‌കുമാർ, ശാലിനി, സിവിൽ പൊലീസ് ഓഫിസർ ഹഫീസ്, സന്തോഷ് എന്നിവർ ചേർന്നാണ് കലമാന്റെ കൊമ്പ് കണ്ടെത്തിയത്.