വരണാസിയിലടക്കം ഭീകരാക്രമണ സാദ്ധ്യത ; രഹസ്യാന്വേഷണ റിപ്പോർട്ട്
സ്വന്തം ലേഖിക
വാരണാസി: ഉത്തർപ്രദേശിലെ വാരണാസി അടക്കമുള്ള സ്ഥലങ്ങളിൽ പാക് ഭീകരസംഘടനയായ ലഷ്‌കറെ തയ്ബ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി രഹസ്യാന്വേഷണ റിപ്പോർട്ട്. ഭീകരാക്രമണത്തിനായി ഭീകരർ വാരണാസിയിൽ രഹസ്യതാവളം ഒരുക്കുന്നതായും രഹസ്യാന്വേഷണ റിപ്പോർട്ട് .
കഴിഞ്ഞ കുറച്ച് മാസങ്ങൾക്കിടെ ലഷ്‌കർ ഭീകരർ പലപ്പോഴായി വാരണാസിയിലെത്തി ഭീകരാക്രമണത്തിനുവേണ്ട സജ്ജീകരണങ്ങൾ ഒരുക്കിയതായാണ് ഇന്റലിജൻസ് പറയുന്നത്. ഇക്കഴിഞ്ഞ മേയിൽ ഉമർ മദനി എന്ന ലഷ്‌കറെ ഭീകരനും നേപ്പാളിൽനിന്നുള്ള മറ്റൊരു ഭീകരനും വാരണാസിയിലെത്തി നാലുദിവസം താമസിച്ചതായും റിപ്പോർട്ടുകളുണ്ട്. മേയ് ഏഴ് മുതൽ 11 വരെയാണ് ഇവർ വാരണാസിയിലുണ്ടായിരുന്നത്. ഈ ദിവസങ്ങളിൽ ഉമർ മദനി നിരവധി ആളുകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മേഖലയിൽ ഭീകരപ്രവർത്തനം വ്യാപിപ്പിക്കാനും ആക്രമണങ്ങൾ നടത്താനുമുള്ള പദ്ധതി ഇവർ തയ്യാറാക്കിയിരിക്കുമെന്നാണ് സൂചന.
ലഷ്‌കറെ തയ്ബയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നയാളാണ് ഉമർ മദനിയെന്നാണ് വിവരം. ലഷ്‌കർ ഭീകരർ ഉത്തർപ്രദേശിലെത്തിയിട്ടുണ്ടെന്ന് കഴിഞ്ഞ ജൂണിൽ ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു. ഇക്കാര്യം കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group