video
play-sharp-fill

വരമ്പിനകം മാഞ്ചിറ ഭാഗത്ത് ചാരിറ്റിയുടെ പേരില്‍ തട്ടിപ്പ്; ട്രസ്റ്റിന്‍റെ പേരില്‍ രസീത് അടിച്ച്‌ ആളുകളില്‍നിന്നു പണം തട്ടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

വരമ്പിനകം മാഞ്ചിറ ഭാഗത്ത് ചാരിറ്റിയുടെ പേരില്‍ തട്ടിപ്പ്; ട്രസ്റ്റിന്‍റെ പേരില്‍ രസീത് അടിച്ച്‌ ആളുകളില്‍നിന്നു പണം തട്ടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു

Spread the love

സ്വന്തം ലേഖകൻ

അയ്മനം: മാവേലിക്കര കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന നേതാജി ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ പേരില്‍ രസീത് അടിച്ച്‌ ആളുകളില്‍നിന്നു പണം തട്ടാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു.ഇന്നലെ ഉച്ചയ്ക്കുശേഷം വരമ്പിനകം മാഞ്ചിറ ഭാഗത്താണ് രണ്ട് ആളുകള്‍ സ്കൂട്ടറിലെത്തി വ്യാജ രസീത് നല്‍കി പ്രദേശത്ത് വ്യാപകമായ പണപ്പിരിവ് നടത്താൻ ശ്രമമാരംഭിച്ചത്. സംശയം തോന്നിയ നാട്ടുകാർ രസീതിലെ ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ടതാേടെയാണ് കബളിപ്പിക്കലാണെന്ന് വ്യക്തമായത്.

രസീതില്‍ പറയുന്ന ധർമസ്ഥാപനം നിലവിലില്ലെന്നും ആരെയും പിരിവ് നടത്താൻ നിയോഗിച്ചിട്ടില്ലെന്നും വിളിച്ച നമ്പറില്‍ നിന്നും അറിയിച്ചു. ഇതോടെ നാട്ടുകാർ ഇവരെ തടഞ്ഞുവയ്ക്കുകയും കോട്ടയം വെസ്റ്റ് പോലീസില്‍ വിവരമറിയിക്കുകയും ചെയ്തെങ്കിലും ഇവർക്കെതിരെ കേസെടുക്കുകയോ ഇവരെ അറസ്റ്റ് ചെയ്യുകയോ പോലീസ് ചെയ്തില്ലെന്നു നാട്ടുകാർ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പരാതി എഴുതി നല്‍കിയാലേ കേസെടുക്കു എന്ന നിലപാടിലായിരുന്നു പോലീസുകാർ. ഇത്തരം സംഘങ്ങള്‍ മൂലം അർഹതപ്പെട്ടവർക്കുപോലും സഹായം നല്‍കാൻ ആളുകള്‍ മടിക്കുന്ന സ്ഥിതിയാണ്.