യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, ഇന്ന് രാവിലെ പുറപ്പെടേണ്ട തിരുവനന്തപുരം-കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ് വൈകും

Spread the love

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രലിൽ നിന്ന് കാസർകോട്ടേക്ക് പുറപ്പെടേണ്ട വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ വൈകുമെന്ന് റെയിൽവേ അറിയിച്ചു.

video
play-sharp-fill

ട്രെയിൻ നമ്പർ 20634 തിരുവനന്തപുരം സെൻട്രൽ – കാസർകോട് വന്ദേ ഭാരത് എക്സ്പ്രസ്, സാധാരണ പുറപ്പെടുന്ന സമയമായ രാവിലെ 05:15-ന് പകരം ഒരു മണിക്കൂറും 20 മിനിറ്റും വൈകി രാവിലെ 06:35-നായിരിക്കും തിരുവനന്തപുരം സെൻട്രലിൽ നിന്ന് യാത്ര പുറപ്പെടുക

യാത്രാ സമയം മാറിയതിനാൽ യാത്രക്കാർ ഇക്കാര്യം ശ്രദ്ധിക്കണമെന്ന് റെയിൽവേ അറിയിച്ചു. 1.20 മണിക്കൂർ വൈകി 6.35-ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസിന്റെ മറ്റ് സ്റ്റേഷനുകളിലെ സമയക്രമത്തിലും മാറ്റം വരുവാൻ സാധ്യതയുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാർ വിവരങ്ങൾ റെയിൽവേയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോമുകളിൽ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അറിയിച്ചു.