
വനിതാ എസ്.ഐയെ കോൺസ്റ്റബിൾ ബലാത്സംഗം ചെയ്തു: ബലാത്സംഗ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തിയ ഇയാള്‍ ഇക്കാര്യം പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തി: കോൺസ്റ്റബിളിനെ അറസ്റ്റു ചെയ്തു.
ഡെറാഡൂണ്‍ : വനിത സബ് ഇൻസ്പെക്ടറെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകർത്തിയ സംഭവത്തില്‍ പൊലീസ് കോണ്‍സ്റ്റബിളിനെതിരെ കേസ്.
ഉത്തരാഖണ്ഡിലെ ഡെറാഡൂണിലാണ് സംഭവം. ഹോട്ടലില്‍വെച്ച് എസ്.ഐയെ ബലാത്സംഗം ചെയ്ത് ഇയാള്‍ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയായിരുന്നു.
കേസിലെ പ്രതിയായ അസ്‍ലമിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വീട്ടില്‍ നിന്നും ഡ്യൂട്ടി ചെയ്യുന്ന സ്ഥലം ഏറെ ദൂരെയായതിനാല്‍ വനിത എസ്.ഐ കോണ്‍സ്റ്റബിളിനോട് ഹോട്ടലില്‍ റൂം ബുക്ക് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റൂം കാണിച്ചുകൊടുക്കാനായി വനിത എസ്.ഐക്കൊപ്പം ഹോട്ടലിലെത്തി മടങ്ങിയ കോണ്‍സ്റ്റബിള്‍ പിന്നീട് തിരിച്ച് വന്ന് ഇവരെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് പരാതി.
ബലാത്സംഗ ദൃശ്യങ്ങള്‍ ഫോണില്‍ പകർത്തിയ ഇയാള്‍ ഇക്കാര്യം പുറത്ത് പറഞ്ഞാല്‍ ഇത് പുറത്ത് വിടുമെന്നും ഭീഷണിപ്പെടുത്തി. എന്നാല്‍, തുടർന്ന് വനിത എസ്.ഐ പൊലീസില്‍
പരാതി നല്‍കുകയായിരുന്നു. എസ്.ഐയുടെ പരാതി ലഭിച്ചിട്ടുണ്ടെന്ന് സ്ഥിരീകരിച്ച പൊലീസ് കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും അറിയിച്ചു.