
കുമരകം :കുമരകം പഞ്ചായത്തിന്റെ മൂന്നാം വാർഡിൻ്റെ കിഴക്കേ അറ്റത്തുള്ള ചമ്പക്കുളം ഭാഗത്ത് തുണ്ടിയിൽ പാലത്തിന് സമീപം ചെളി നിറഞ്ഞ് ഒരു വിധത്തിലും നടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്ന വഴി ആഭാഗത്തുള്ള കുടുംബശ്രി പ്രവർത്തകരുടെ ശ്രമഫലമായി സഞ്ചാരയോഗ്യമാക്കി.
തുണ്ടിപാലത്തിൻ്റെ സമീപത്തെ ഉണർവ്വ് കുടുംബശ്രീ പ്രവർത്തകർ പിരിച്ചെടുത്ത പണം മുടക്കി കായൽ മണ്ണിറക്കിയാണ് കുഴി അടച്ച് ചെളി നീക്കിയത്.
മണ്ണ് വെറുതെ വഴിയിൽ ഇട്ടാൽ മഴയത്ത് ഒലിച്ചു പോകുമെന്നതിനാൽ നല്ല പ്ലാസ്റ്റിക്’ചാക്ക് വാങ്ങി മണ്ണു നിറച്ച് വഴിനീളെ സ്ഥാപിക്കുകയായിരുന്നു. . സാലി ചമ്പക്കുളം, ഗീതമ്മ പതിനഞ്ചിൽ, ശാന്തമ്മ പതിനഞ്ചിൽ, അനിത

Whatsapp Group 1 | Whatsapp Group 2 |Telegram Group
അഴീത്തറ, ഷീല മാളേക്കൽ, യമുന പുത്തൻപുരയ്ക്കൽ, മിനി തുണ്ടിയിൽ, സുഭാഷിണി കളത്തിപറമ്പ് , സൂസൻ വേലിത്തറ എന്നിവരുടെ ഒത്തുകൂടലും സഹകരണവുമാണ് വഴി നടക്കാൻ സൗകര്യം ഒരുക്കിയത്.
പഞ്ചായത്തിൽ നിന്നോ പഞ്ചായത്ത് അംഗത്തിൽ നിന്നോ ഒരു സഹായവും ലഭിക്കില്ലെന്ന അനുഭവത്തിൻ്റെ വെളിച്ചത്തിലാണ് കുടുംബശ്രി പ്രവർത്തകർ മുന്നിട്ടിറങ്ങിയത്.