video
play-sharp-fill
ശോഭനാ ജോർജിനെ പരസ്യമായി അപമാനിച്ചെന്ന് പരാതി, എം.എം. ഹസ്സനെതിരെ വനിത കമീഷൻ കേസെടുത്തു.

ശോഭനാ ജോർജിനെ പരസ്യമായി അപമാനിച്ചെന്ന് പരാതി, എം.എം. ഹസ്സനെതിരെ വനിത കമീഷൻ കേസെടുത്തു.

ശ്രീകുമാർ

ആലപ്പുഴ: ശോഭനാ ജോർജ്ജിനെ അപകീർത്തികരമായ പരാമർശം നടത്തി അപമാനിച്ചെന്ന പരാതിയെതുടർന്നാണ് കെ. പി. സി. സി പ്രസിഡന്റ ് എം.എം ഹസ്സനെതിരെ വനിതാ കമീഷൻ കേസെടുത്തത്. ശോഭനാ ജോർജ്ജ് നേരിട്ട് പരാതി നൽക്കുകയായിരുന്നു.

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂർ മണ്ഡലത്തിൽ വച്ചായിരുന്നു ഹസ്സൻ ശോഭനാ ജോർജിനെതിരായ പ്രസ്താവന നടത്തിയത് . 91ൽ വിജയകുമാറിനെ കുറുക്കുവഴിയിലൂടെ വെട്ടിയാണ് ശോഭനാ ജോർജ്ജ് സ്ഥാനാർത്ഥിയായതെന്നും അതിന്റെ പിന്നാമ്പുറം ക്യാമറക്ക് മുൻപിൽ പറയാൻ കഴിയില്ലന്നുമാണ് ഹസ്സൻ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group