സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ സൗരാഷ്ട്രയെ തകര്‍ത്ത് കേരളം; 111 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം; ആശ ശോഭനയ്ക്ക് ആറ് വിക്കറ്റ്

Spread the love

റാഞ്ചി: സീനിയര്‍ വനിതാ ഏകദിന ടൂര്‍ണമെന്റില്‍ സൗരാഷ്ട്രയ്‌ക്കെതിരെ കേരളത്തിന് 111 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം.

video
play-sharp-fill

സ്പിന്നര്‍ ആശ ശോഭനയുടെ ആറ് വിക്കറ്റ് പ്രകടനമാണ്
കേരളത്തിന് അനായാസ വിജയം സമ്മാനിച്ചത്. കേരളം ഉയര്‍ത്തിയ 188 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സൗരാഷ്ട്ര 31.2 ഓവറില്‍ വെറും 76 റണ്‍സിന് പുറത്തായി.

സ്‌കോര്‍: കേരളം – 50 ഓവറില്‍ 187/9, സൗരാഷ്ട്ര – 31.2 ഓവറില്‍ 76 ഓള്‍ ഔട്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കേരളത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ഒരു റണ്ണെടുത്ത ക്യാപ്റ്റന്‍ ടി. ഷാനിയുടെ വിക്കറ്റ് തുടക്കത്തിലേ നഷ്ടമായി. അക്ഷയ (10), പ്രണവി ചന്ദ്ര (0), എസ്. ആശ (5) എന്നിവര്‍ കാര്യമായ സംഭാവനകളില്ലാതെ മടങ്ങി.

മികച്ച ഷോട്ടുകളുമായി തുടങ്ങിയെങ്കിലും ഐ. വി. ദൃശ്യയ്ക്കും (21) വലിയൊരു ഇന്നിങ്‌സ് പടുത്തുയര്‍ത്താനായില്ല. ഇതോടെ അഞ്ച് വിക്കറ്റിന് 49 റണ്‍സെന്ന നിലയിലായിരുന്നു കേരളം. തുടര്‍ന്നെത്തിയ നജ്‌ല, വൈഷ്ണ, കീര്‍ത്തി എന്നിവരുടെ ചെറുത്തുനില്‍പ്പാണ് കേരളത്തെ ഭേദപ്പെട്ട നിലയിലെത്തിച്ചത്.

നജ്‌ല സിഎംസി 27-ഉം വൈഷ്ണ എം പി 46-ഉം കീര്‍ത്തി കെ ജെയിംസ് പുറത്താകാതെ 29 റണ്‍സും നേടി. സൗരാഷ്ട്രയ്ക്കായി എന്‍. ചാവ്ഡ, റീന എം, എന്‍ ഓസ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.