
സ്വന്തംലേഖകൻ
കോട്ടയം : സംസ്ഥാന സർക്കാരിന്റെ ആയിരം ദിനാഘോഷ പരിപാടിയിൽ സ്ത്രീകൾക്കും കുട്ടികൾക്കും സൗജന്യ നിയമസഹായവുമായി വനിതാ ശിശു വികസന വകുപ്പ്.
നാഗമ്പടം മൈതാനിയിൽ ഒരുക്കിയിരിക്കുന്ന വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റാളിലാണ് സ്ത്രീകളുടെയും കുട്ടികളുടെയും പരാതി കേൾക്കുന്നതിനും സൗജന്യ നിയമ സഹായം നൽകുന്നതിനുമുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. സ്റ്റാൾ പ്രവർത്തനം ആരംഭിച്ചു ഇതിനോടകം മുപ്പതോളം പരാതികളാണ് ലഭിച്ചിരിക്കുന്നത്. പരാതി കേൾക്കുന്നതിനായി ഒരു ലീഗൽ കൗൺസിലർ, ഫാമിലി കൗൺസിലർ, വനിതാ പ്രൊട്ടക്ഷൻ ഓഫീസർ എന്നിവരുടെ സേവനം ലഭ്യമാണ്.

കൂടാതെ ഐ.സി.ഡി.എസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പോഷകാഹാരമായ അമൃതം ഫുഡ് പ്രോഡക്സ് കൊണ്ട് കുട്ടികൾക്ക് തയ്യാറാക്കി നൽകാവുന്ന വിവിധ പലഹാരങ്ങൾ പരിചയപ്പെടുത്തൽ , കൗതുക വസ്തുക്കളുടെ പ്രദർശനം , സ്ത്രീകളുടെ സംരക്ഷണത്തിനായുള്ള വിവിധ പദ്ധതികളുടെ പോസ്റ്ററുകൾ തുടങ്ങിയവ സ്റ്റാളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ജില്ലാ വനിതാ ശിശു വികസന വകുപ്പ് ഓഫീസർ പി.എൻ ശ്രീദേവിയുടെ നേതൃത്വത്തിലാണ് പരാതി കേൾക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ.

Whatsapp Group 1 | Whatsapp Group 2 |Telegram Group