
ഡൽഹി: വനിതാ സംവരണ ബില്‍ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ.
വനിതകള്‍ക്ക് മൂന്നില്‍ ഒന്ന് സീറ്റുകള്‍ സംവരണം ചെയ്യാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ഇതിനായി ലോക്സഭാ സീറ്റുകളുടെയും നിയമസഭ സീറ്റുകളുടെയും എണ്ണം കൂട്ടുകയെന്ന പുതിയ നിർദ്ദേശമാണ് അവതരിപ്പിച്ചിരിക്കുന്നത്.
2011 ലെ സെൻസസ് അനുസരിച്ച് സീറ്റുകളുടെ എണ്ണം കൂട്ടാനാണ് നിർദേശം. അഞ്ച് പാർട്ടികളുടെ നേതാക്കളുമായി അമിത് ഷാ നടത്തിയ ചർച്ചയിലാണ് വനിതാ സംവരണബില്‍ നടപ്പാക്കാൻ പുതിയ നിർദേശവുമായി കേന്ദ്രസർക്കാർ രംഗത്തുവന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
നേരത്തെ പാസാക്കിയ നാരീ ശക്തി വന്ദൻ നിയമപ്രകാരം 2026 ലെ സെൻസസും ഇതിന് ശേഷമുള്ള മണ്ഡല പുനർനിർണയവുമനുസരിച്ച് വനിതാ സംവരണ സീറ്റുകള്‍ നിശ്ചിയിക്കാനായിരുന്നു നിർദേശം. ഇത്രയും കാലതാമസം ഒഴിവാക്കി 2011 ലെ സെൻസസ് പ്രകാരം സംവരണം നടപ്പാക്കാനായി നിയമത്തില്‍ ഭേദഗതി കൊണ്ടുവരാനാണ് സർക്കാർ ചർച്ച തുടങ്ങിയത്.



