വനിതാ പൊലീസിനോട് അപമര്യാദയായി പെരുമാറി ; ഓട്ടോഡ്രൈവർ അറസ്റ്റിൽ
സ്വന്തം ലേഖിക
പയ്യന്നൂർ: ഡ്യൂട്ടിക്കിടയിലായിരുന്ന വനിതാ പോലീസിനോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഓട്ടോഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു . അന്നൂരിലെ ഓട്ടോഡ്രൈവർ ടി.വി. രൂപേഷാ(37) ണ് പയ്യന്നൂർ പോലീസിന്റെ പിടിയിലായത്.ഭാര്യവീട്ടിലെത്തി അക്രമമുണ്ടാക്കിയ സംഭവത്തിലും ഇയാൾക്കെതിരേ കേസുണ്ട് .
കഴിഞ്ഞ മാസം 20-നായിരുന്നു പോലീസ് കൺട്രോൾ റൂം ഡ്യൂട്ടി ചെയ്യുകയായിരുന്ന വനിതാപോലീസിന് നേരേ അപമര്യാദയായി രൂപേഷ് പെരുമാറിയത്. പയ്യന്നൂർ റൂറൽ ബാങ്കിന് സമീപം നോ പാർക്കിങ് ബോർഡുവെച്ച സ്ഥലത്ത് നിർത്തിയിട്ടിരുന്ന ഓട്ടോറിക്ഷ മാറ്റാനാവശ്യപ്പെട്ടതാണ് പ്രശ്‌നത്തിനുള്ള കാരണം .
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്നതിനിടെ രൂപേഷ് ഒളിവിൽ പോയി.പിന്നീട് തിരുവനന്തപുരം കഴക്കൂട്ടത്തുള്ള ഇയാളുടെ ഭാര്യ വീട്ടിലായിരുന്നു താമസം.എന്നാൽ,ഭാര്യയുമായി വഴക്കുണ്ടാക്കി പിരിഞ്ഞു.അതിന് ശേഷം ഇയാൾ നിരന്തരം ഭാര്യവീട്ടിലെത്തി വഴക്കുണ്ടാക്കുകയും ഭാര്യയെ അക്രമിക്കുകയും ചെയ്തിരുന്നു.ഇതേതുടർന്ന് രൂപേഷിന്റെ ഭാര്യ പൊലീസിൽ പരാതി നൽകി.
യുവതി പരാതിയിന്മേൽ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. എസ്.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ നീലേശ്വരം പള്ളിക്കരയിൽനിന്നാണ് രൂപേഷിനെ പിടികൂടിയത്.