play-sharp-fill
വനിതാ മതിലിന്റെ ഒരുക്കങ്ങൾക്കിടെ ശബരിമലയിലെത്തിയ യുവതികളെ മടക്കി അയക്കേണ്ടിവന്നത് സർക്കാരിന് തിരിച്ചടിയായി; വിജയിച്ചത് ഭക്തരുടെ പ്രതിരോധമതിൽതന്നെ

വനിതാ മതിലിന്റെ ഒരുക്കങ്ങൾക്കിടെ ശബരിമലയിലെത്തിയ യുവതികളെ മടക്കി അയക്കേണ്ടിവന്നത് സർക്കാരിന് തിരിച്ചടിയായി; വിജയിച്ചത് ഭക്തരുടെ പ്രതിരോധമതിൽതന്നെ


സ്വന്തം ലേഖകൻ

വനിതാ മതിലിന്റെ ഒരുക്കങ്ങൾക്കിടെ ശബരിമല ദർശനത്തിനെത്തിയ യുവതികളെ മടക്കി അയക്കേണ്ടിവന്നത് സർക്കാരിന് തിരിച്ചടിയായി. വിജയിച്ചത് ഭക്തരുടെ പ്രതിരോധ മതിൽതന്നെ. ശബരിമലയിൽ യുവതി പ്രവേശനത്തിലുള്ള ആത്മാർഥത പലരും ചോദ്യം ചെയ്യുന്നുണ്ട്. വനിതാ മതിൽ ഉൾപ്പെടെ സർക്കാരിനെ പിന്തുണച്ചവരിൽ കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ നിരാശയുണ്ടാക്കിയെന്നാണ് സൂചന.

ശബരിമലയിലെ യുവതി പ്രവേശനത്തിന് അനുകൂല നിലപാടാണ് തങ്ങളുടേതെന്നാണ് സർക്കാർ നിലപാട്. ഇതിനെതിരായ എതിർപ്പുകളെ ശക്തമായി വിമർശിക്കുകയും നവോത്ഥാന ചർച്ച ഉയർത്തി ആശയപരമായി പ്രതിരോധിക്കാനുമാണ് മുഖ്യമന്ത്രിയും സർക്കാരും ശ്രമിച്ചത്. വനിതാ മതിൽ എന്ന ആശയം തന്നെ ഉയർന്നത് ശബരിമല യുവതീപ്രവേശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ഇക്കാര്യത്തിൽ വ്യത്യസ്ത അഭിപ്രായമുള്ളവരുമായി സഹകരിക്കുമ്പോഴും സർക്കാരിന്റെ ലക്ഷ്യം യുവതി പ്രവേശത്തിന് അനുകൂലമായ സാമൂഹിക പിന്തുണ ഉണ്ടാക്കിയെടുക്കുകയാണെന്നാണ് വലിയൊരു വിഭാഗം കരുതിയിരുന്നത്. എന്നാൽ ശബരിമല കയറാൻ സ്വയം സന്നദ്ധരായി വന്നവരെ നിർബന്ധപൂർവം പൊലീസ് തിരിച്ചിറക്കുകയും സർക്കാർ നിശബ്ദത പാലിക്കുകയും ചെയ്തത് സർക്കാരിന്റെ നടപടികളെ പിന്തുണക്കുന്നവരിൽ തന്നെ ആശയക്കുഴപ്പമുണ്ടാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group