video
play-sharp-fill
ഫയലിലെ ജീവിതങ്ങളെല്ലാം മരിച്ചു: ജോലി സമയത്ത് ഒരു ആഘോഷവും വേണ്ട എന്നതൊക്കെ പഴങ്കഥ; സർക്കാർ ഓഫീസുകളിൽ ഓണാഘോഷം വരെ വിലക്കിയ മുഖ്യമന്ത്രിയുടെ നിലപാടൊക്കെ മാറിയതോടെ സർക്കാർ ഓഫീസുകളിൽ ആഘോഷ പൂരങ്ങൾ; വനിതാമതിലിന്റെ വിളംബരഘോഷയാത്രക്ക് ഒപ്പിട്ടതിനുശേഷം കോട്ടയം കളക്ട്രേറ്റിനു പുറത്ത് നിൽക്കുന്നത് നൂറുകണക്കിന് സർക്കാർ ജീവനക്കാർ

ഫയലിലെ ജീവിതങ്ങളെല്ലാം മരിച്ചു: ജോലി സമയത്ത് ഒരു ആഘോഷവും വേണ്ട എന്നതൊക്കെ പഴങ്കഥ; സർക്കാർ ഓഫീസുകളിൽ ഓണാഘോഷം വരെ വിലക്കിയ മുഖ്യമന്ത്രിയുടെ നിലപാടൊക്കെ മാറിയതോടെ സർക്കാർ ഓഫീസുകളിൽ ആഘോഷ പൂരങ്ങൾ; വനിതാമതിലിന്റെ വിളംബരഘോഷയാത്രക്ക് ഒപ്പിട്ടതിനുശേഷം കോട്ടയം കളക്ട്രേറ്റിനു പുറത്ത് നിൽക്കുന്നത് നൂറുകണക്കിന് സർക്കാർ ജീവനക്കാർ


സ്വന്തം ലേഖകൻ

കോട്ടയം: മുന്നിലെത്തുന്ന ഓരോ ഫയലും ഓരോ ജീവിതങ്ങളാണ് എന്ന് സർക്കാർ ഉദ്യോഗസ്ഥർ ഓർമ്മിക്കണം എന്നും അതിന് അനുസരിച്ച് നടപടി സ്വീകരിക്കണം എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞ നാട്ടിൽ സർക്കാർ തന്നെ സംഘടിപ്പിക്കുന്ന വനിതാ മതിലിൽ പങ്കെടുക്കാനായി ഹാജർ വെച്ചശേഷം പുറത്തിറങ്ങി നിൽക്കുന്നത് നൂറുകണക്കിന് സർക്കാർ ജീവനക്കാർ. ഇന്നുരാവിലെ പതിനൊന്ന് മണിയോടെ കോട്ടയം കളക്ട്രേറ്റിനു മുമ്പിൽനിന്നും തിരുനക്കരയിലേക്കുള്ള വിളംബര ഘോഷയാത്രയ്ക്കായാണ് ജീവനക്കാർ പോയത്. വിവിധ ഓഫീസുകളിലെത്തിയ നൂറുകണക്കിന് പൊതുജനങ്ങളെ വിഡ്ഢികളാക്കിയാണ് ഈ പരിപാടി.

മലയാളികളുടെ ദേശീയോത്സവമായ ഓണത്തിന് പോലും ജോലിസമയത്ത് സർക്കാർ ഓഫീസിൽ ആഘോഷങ്ങൾ ആവശ്യമില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്.എന്നാൽ നവോത്ഥാന കേരളമെന്ന് ലക്ഷ്യത്തോടുകൂടി സർക്കാർ കൊട്ടിഘോഷിച്ച് നടത്തുന്ന വനിതാ മതിൽ എത്തിയതോടെ സർക്കാരിന്റെ നിയന്ത്രണങ്ങളുടെയെല്ലാം കെട്ടുപൊട്ടിയത്. ജനുവരി ഒന്നിന് സംസ്ഥാന വ്യാപകമായി നടക്കുന്ന വനിതാ മതിലിന്റെ തയ്യാറെടുപ്പിനും ഒരുക്കങ്ങൾക്കും പിന്നാലെയാണ് സർക്കാർ ജീവനക്കാരെല്ലാവരും. വനിതാ മതിലിന്റെ വിളംബര ഘോഷയാത്രക്കായി കോട്ടയം കളക്ട്രേറ്റിൽ നൂറുകണക്കിന് ജീവനക്കാരാണ് ഓഫീസ് സമയത്ത് ഓഫീസ് ബഹിഷ്‌കരിച്ച് പുറത്തിറങ്ങി നില്ക്കുന്നത്. രാവിലെ ഓഫീസിലെത്തി ഫയലിൽ ഒപ്പിട്ട് ഹാജരും ശമ്പളവും ഉറപ്പാക്കിയശേഷമാണ് ജീവനക്കാരെല്ലാവരും സർക്കാരിന്റെ പ്രെസ്റ്റീജ് പരിപാടി വിജയിപ്പിക്കാനിറങ്ങിയത്. വിവിധ ആവശ്യങ്ങൾക്കായി സർക്കാർ ഓഫീസുകളിലെത്തിയ സാധാരണക്കാർ ഒരിറ്റു കരുണയ്ക്കായി കാത്തുനിൽക്കുമ്പോഴാണ് ഓരോ ജീവിതമുണ്ടെന്ന് മുഖ്യമന്ത്രി വിശേഷിപ്പിച്ച ഫയലുകൾ പൂട്ടികെട്ടി വെച്ചശേഷം ജീവനക്കാർ വിളംബര ഘോഷയാത്രക്ക് തെരുവിലിറങ്ങിയിരിക്കുന്നത്. ആഘോഷ വിലക്ക് മറന്ന് മുഖ്യമന്ത്രിയും ജീവനക്കാരും മന്ത്രിമാരും വനിതാ മതിലിന് പിന്നാലെ പോയതോടെയാണ് സാധാരണക്കാരുടെ അവകാശങ്ങളെല്ലാം നിഷേധിക്കപ്പെടുന്നത്. ഉച്ചക്ക് ഒരുമണിക്ക് കളേ്രക്ടിൽ നിന്ന് കോട്ടയം നഗരത്തിലൂടെയാണ് വിളംബര ഘോഷയാത്ര നടക്കുന്നത്. ഇതോടെ ഇന്നത്തെ ഓഫീസ് പ്രവർത്തനങ്ങളെല്ലാം താറുമാറാകുമെന്ന് ഉറപ്പായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group