വനിതാ ഹോസ്റ്റലിലെ സമയ നിയന്ത്രണം; രാത്രിയില്‍ ഹോസ്റ്റലില്‍ നിന്ന് പുറത്തുപോകാന്‍ മാര്‍ഗ നിര്‍ദ്ദേശവുമായി ഹൈകോടതി

Spread the love

സ്വന്തം ലേഖിക

കൊച്ചി: മെഡിക്കല്‍ കോളേജ് വനിതാ ഹോസ്റ്റലുകളിലെ സമയ നിയന്ത്രണം സംബന്ധിച്ച വിദ്യാര്‍ത്ഥികളുടെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.

രാത്രി 9.30 ന് ശേഷം ഹോസ്റ്റലില്‍ നിന്നും ക്യാമ്പസിനുള്ളില്‍ തന്നെ പോകാന്‍ വാര്‍ഡന്‍റെ അനുമതി മതിയാകും. എന്നാല്‍, മറ്റാവശ്യങ്ങള്‍ക്ക് 9.30 ന് ശേഷം ഹോസ്റ്റലില്‍ നിന്നും പുറത്തിറങ്ങാന്‍ രക്ഷാകര്‍ത്താക്കളുടെ അനുമതി വേണമെന്നാണ് കോടതി ഉത്തരവ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍ നിലപാട് രേഖപ്പെടുത്തിയാണ് കോടതി ഹര്‍ജി തീര്‍പ്പാക്കിയത്. ഹര്‍ജിക്കാര്‍ പുതിയ ചിന്താഗതിക്ക് പ്രേരണയായെന്നും കോടതി അഭിനന്ദിച്ചു.

ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സമയ നിയന്ത്രണം സംബന്ധിച്ച്‌ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ പുതിയ ഉത്തരവ് കര്‍ശനമായി നടപ്പിലാക്കണമെന്ന് ഹൈക്കോടതി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍ക്ക് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.

വിഷയത്തില്‍ ആരോഗ്യ സര്‍വകലാശാല സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ പല പരാമര്‍ശങ്ങളും വിവാദമായിരുന്നു. അച്ചടക്കത്തിന്‍റെ ഭാഗമായും വിദ്യാര്‍ത്ഥികളുടെ സുരക്ഷിതത്വം കണക്കിലെടുത്തുമാണ് സമയ നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് ആരോഗ്യ സര്‍വകലാശാല കോടതിയെ അറിയിച്ചിട്ടുണ്ട്.

കൂടാതെ 18 വയസില്‍ വിദ്യാര്‍ത്ഥികള്‍ സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം തേടുന്നത് സമൂഹത്തിന് ഗുണകരമല്ലാ, 25 വയസ്സിലാണ് വിദ്യാര്‍ത്ഥികളുടെ മാനസിക വികാസം പൂര്‍ത്തിയാകുകയെന്നും സര്‍വകലാശാല കോടതിയെ അറിയിച്ചിട്ടുണ്ട്.