video
play-sharp-fill

മലിന ജലം കെട്ടിക്കിടക്കുന്നത് ചോദ്യം ചെയ്തു; വനിതാ ആരോഗ്യപ്രവര്‍ത്തകയ്ക്കെതിരെ അസഭ്യവും ഭീഷണിയും; പ്രതി പൊലീസ് പിടിയില്‍

മലിന ജലം കെട്ടിക്കിടക്കുന്നത് ചോദ്യം ചെയ്തു; വനിതാ ആരോഗ്യപ്രവര്‍ത്തകയ്ക്കെതിരെ അസഭ്യവും ഭീഷണിയും; പ്രതി പൊലീസ് പിടിയില്‍

Spread the love

സ്വന്തം ലേഖിക

പാലക്കാട്: വീട്ടില്‍ മലിന ജലം കെട്ടിക്കിടക്കുന്നത് ചോദ്യം ചെയ്ത വനിതാ ജൂനിയര്‍ ഹെല്‍ത്ത് ഇൻസ്പെക്ടറെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത പ്രതി പിടിയില്‍.

ഞാങ്ങാട്ടിരി തടത്തിലകത്ത് വീട്ടില്‍ ഫൈസല്‍ (49) ആണ് തൃത്താല പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച ഞാങ്ങാട്ടിരി ഭാഗത്തെ വീടുകളില്‍ ആരോഗ്യ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിയ ഹെല്‍ത്ത് ഇൻസ്പെക്ടര്‍ ഉഷസിനെയാണ് പ്രതി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാളുടെ വീടിന്റെ പുറത്തിരുന്നിരുന്ന വാഹനങ്ങളുടെ ടയറില്‍ മലിന ജലം കെട്ടിക്കിടക്കുകയും കൊതുകുകള്‍ വളരുന്നതും ശ്രദ്ധയില്‍പ്പെട്ട ആരോഗ്യ പ്രവര്‍ത്തക ഇത് വൃത്തിയാക്കി ശുചീകരണം നടത്താൻ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ശമ്പളം തരുന്നില്ലേയെന്നും തന്റെ വീട്ടിലെ മാലിന്യങ്ങള്‍ നിങ്ങള്‍ ആരോഗ്യ പ്രവര്‍ത്തകര്‍ നീക്കം ചെയ്യണമെന്നും ഇയാള്‍ തിരിച്ച്‌ ആവശ്യപ്പെടുകയായിരുന്നു.

ഇതോടെ ഇക്കാര്യം ചൂണ്ടിക്കാട്ടി ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കുമെന്നറിയിച്ച്‌ തിരികെ പോരാൻ തുടങ്ങിയ ആരോഗ്യ പ്രവര്‍ത്തകയെ ഇയാള്‍ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇതോടെ ജെ എച്ച്‌ ഐ ഉഷസും ആശാ വര്‍ക്കര്‍മാര്‍ ഉള്‍പ്പടെയുള്ള സംഘവും തിരികെ പോരുകയും ചെയ്തു.