
അങ്കമാലിയിൽ വനിതാ ഗുണ്ടയുടെ അഴിഞ്ഞാട്ടം; വാഹനത്തിനു സൈഡ് കൊടുക്കാതിരുന്ന യുവതിയെ നടുറോഡിൽ സ്‌കൂട്ടറിൽ നിന്നും വലിച്ച് താഴെയിട്ടു; വസ്ത്രങ്ങൾ വലിച്ചു കീറി; ചവിട്ടി വീഴ്ത്തി; മർദിച്ചു
തേർഡ് ഐ ക്രൈം
അങ്കമാലി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്ഥാനത്ത് വനിതാ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തിന്റെ കഥകളാണ് പുറത്തു വരുന്നത്. കായംകുളത്ത് ഗുണ്ടാ സംഘത്തലവൻ ലിജു ഉമ്മന്റെ കാമുകിയുടെ ഗുണ്ടാ പ്രവർത്തനങ്ങളും, കഞ്ചാവ് കച്ചവടവുമാണ് വാർത്തകളിൽ നിറഞ്ഞത് വനിതാ ഗുണ്ട നടുറോഡിൽ നടത്തുന്ന അഴിഞ്ഞാട്ടമാണ് അങ്കമാലിയിൽ നടന്നത്
അങ്കമാലിയിൽ സ്‌കൂട്ടർ യാത്രക്കാരിയെ നടുറോഡിൽ ഇടിച്ചുവീഴ്ത്തി മർദ്ദിക്കുകയും വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്ത സംഭവത്തിലാണ് ഏറ്റവും ഒടുവിൽ വനിതാ ഗുണ്ട അറസ്റ്റിലായിരിക്കുന്നത്. അങ്കമാലി പാറക്കടവ് വട്ടപറമ്പ് കരയിൽ പൊന്നാടത്ത് വീട്ടിൽ സാജുവിന്റെ മകൾ കൊച്ചുത്രേസ്യ എന്ന സിപ്സിയാണ് (48) അറസ്റ്റിലായത്.
അങ്കമാലി ടി.ബി. ജങ്ഷനിൽ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. സ്‌കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സിപ്സി മുന്നിൽ മറ്റൊരു സ്‌കൂട്ടറിൽ പോയ 20കാരിയെ ഇടിച്ചിടുകയായിരുന്നു. തനിക്ക് കടന്നു പോകാൻ സൈഡ് നൽകിയില്ല എന്നാരോപിച്ച് അസഭ്യ വർഷത്തോടെ ഇവർ യുവതിയെ ആക്രമിക്കുകയായിരുന്നു. യുവതിയെ മർദ്ദിക്കുകയും കഴുത്തിൽ പിടിച്ച് ശ്വാസംമുട്ടിക്കുകയും അസഭ്യം പറഞ്ഞ് യുവതിയുടെ വസ്ത്രങ്ങൾ വലിച്ചുകീറുകയും ചെയ്തു. സംഭവം കണ്ട നാട്ടുകാർ ഉടൻതന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് സ്റ്റേഷനിൽ എത്തിച്ച സിപ്സി സ്വയം വസ്ത്രം വലിച്ചുകീറി ബഹളംവെച്ചു. പുരുഷപൊലീസുകാരും സ്റ്റേഷനിൽ വിവിധ ആവശ്യങ്ങൾക്കായി എത്തിയ നിരവധിപേരും നോക്കിനിൽക്കെ സിഫ്‌സി സ്വയം വിവസ്ത്രയായി.
കൊരട്ടി സ്വദേശിയായ സിപ്സി വിവാഹിതയാണെങ്കിലും ഭർത്താവ് ഇവരെ ഉപേക്ഷിച്ച് പോകുകയായിരുന്നു. കഞ്ചാവ് -സെക്സ് റാക്കറ്റിലെ പ്രധാന കണ്ണിയാണ് സിപ്സി. 20 വയസുകാരനൊപ്പം വഴിവിട്ടജീവിതം നയിക്കുകയായിരുന്നു ഇവർ . ഒരിക്കൽ പൊലീസ് ലോക്കപ്പിലാക്കിയപ്പോൾ വസ്ത്രം ഊരിമാറ്റി ,ദേഹത്താകെ സ്വന്തം മലംപുരട്ടി ഇവർ ഇറങ്ങിയോടി. മറ്റൊരവസരത്തിൽ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന് മുകളിൽക്കയറി ആത്മഹത്യഭീഷിണി മുഴക്കി. വാറണ്ടുമായി പൊലീസ് എത്തിയാൽ സ്വയം വിവസ്ത്രയായി താമസ്ഥലത്തുനിന്നും ഇറങ്ങി ഓടുന്നതാണ് ഇവരുടെ പ്രധാന അടവ്.