
അർധരാത്രിയിൽ വനിതാ ഡോക്ടറെ ബന്ദിയാക്കി കവർച്ച: സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു; രണ്ടു മാസമായിട്ടും പ്രതികളെപ്പറ്റി സൂചനയില്ല
സ്വന്തം ലേഖകൻ
കൊച്ചി: അർധരാത്രിയിൽ വനിതാ ഡോക്ടറെ തട്ടിക്കൊണ്ടു പോയി ബന്ദിയാക്കി കവർച്ച നടത്തിയ കേസിൽ പ്രതികളെ ഇനിയും കണ്ടെത്താനാവാതെ പൊലീസ്. വൻ കവർച്ച നടന്ന കേസിൽ പ്രതികളെന്നു സംശയിക്കുന്നവരുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തു വിട്ടു. മോഷണം നടന്നു രണ്ടു മാസമായിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തതിനെ തുടർന്നാണു നടപടി. കവർച്ച നടന്ന വീട്ടിൽ നിന്നും ഒഴിഞ്ഞ മദ്യകുപ്പി കണ്ടെത്തിയിനെ തുടർന്ന് പോലീസ് ഇതിന്റെ ബ്രാൻഡും സീരിയൽ നമ്ബറും തിരിച്ചറിഞ്ഞ് മദ്യം വിതരണം ചെയ്ത തൃശൂരിലെ വെയർഹൗസിലെത്തി. അവിടെ നിന്ന് ഈ സീരീസിലെ മദ്യം അത്താണി ടൗണിലെ ബാറിലേക്കാണു കൊണ്ടു പോയതെന്നു വ്യക്തമായി. മോഷണ ദിവസം രാത്രി ഈ ബാറിൽ നിന്നു മദ്യം വാങ്ങിയവരാണ് മോഷ്ടാക്കളെന്നു വ്യക്തമായതിനെത്തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഇവരുടെ ചിത്രങ്ങൾ ലഭിച്ചു. ഈ ചിത്രങ്ങളാണ് പൊലീസ് പുറത്തുവിട്ടത്
ഫെബ്രുവരി 15നാണ് നെടുമ്ബാശേരി-പറവൂർ റോഡിൽ അത്താണിയിൽ താമസിക്കുന്ന ചെങ്ങമനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോ. ഗ്രേസ് മാത്യൂസിന്റെ വീട്ടിൽ മോഷണം നടന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എഴുപതു 70 പവനോളം സ്വർണവും 70,000 രൂപയും ഏതാനും രത്നാഭരണങ്ങളുമാണ് മോഷണം പോയത്. പിൻവാതിൽ തകർത്ത് അകത്തു കയറിയ രണ്ടു പേരിൽ ഒരാൾ തന്നെ തടഞ്ഞു വയ്ക്കുകയും മറ്റേയാൾ അലമാരകളും മറ്റു പരതി സ്വർണവും പണവും കൈക്കലാക്കുകയുമായിരുന്നു എന്നാണ് ഡോക്ടർ നൽകിയ മൊഴി. മോഷണത്തിനു ശേഷം ശാസ്ത്രീയ പരിശോധനാ വിഭാഗവും പൊലീസ് നായയും പരിശോധന നടത്തിയെങ്കിലും സൂചനകൾ ഒന്നും ലഭിച്ചില്ല.