വനിതാ കോണ്‍സ്റ്റബിളിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി
സ്വന്തം ലേഖിക
ഭോപ്പാല്‍: ചരിത്രത്തിലാദ്യമായി മദ്ധ്യപ്രദേശില്‍ വനിതാ കോണ്‍സ്റ്റബിളിന് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി.
ഗ്വാളിയോറിലെയും ഡല്‍ഹിയിലെയും ഡോക്ടര്‍മാര്‍ യുവതിക്ക് ലിംഗമാറ്റ ശസ്ത്രക്രിയ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായി മദ്ധ്യപ്രദേശ് ആഭ്യന്തരമന്ത്രി നരോത്തം മിശ്ര പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മദ്ധ്യപ്രദേശില്‍ ആദ്യമായാണിതെന്നും ഒരാളുടെ അവകാശമാണ് ലിംഗമാറ്റമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍ശരീരത്തില്‍ തളയ്ക്കപ്പെട്ട പുരുഷനായാണ് ഇത്രയുംനാള്‍ ജീവിച്ചതെന്നും അതില്‍ നിന്ന് മുക്തി നേടണമെന്നും അവര്‍ പറഞ്ഞതായി ചീഫ് സെക്രട്ടറി രാജേഷ് രജോറ പറഞ്ഞു.
2019ല്‍ നല്‍കിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് അനുമതി നല്‍കിയിരിക്കുന്നത്. കൃത്യമായ മാനസിക ശാരീരിക പരിശോധനകകളും നടത്തിയിരുന്നു.
ഡല്‍ഹി എയിംസിലാണ് സര്‍ജറി നടത്തുക. പക്ഷേ, വനിതാ കോണ്‍സ്റ്റബിളിൻ്റെ കുടുംബം ലിംഗമാറ്റത്തെ അനുകൂലിക്കുന്നില്ല.
എങ്കിലും ശസ്ത്രക്രിയ നടത്താനാണ് അനരുടെ തീരുമാനം, ഇതുവരെയുള്ള തൻ്റെ സമ്പാദ്യം ചെലവഴിച്ചാണിത്.