video
play-sharp-fill

Friday, May 23, 2025
HomeMainതൊഴിലാളി വിരുദ്ധ പാര്‍ട്ടി....! ജോലിക്ക് കൂലിയാവശ്യപ്പെട്ടതിന് തൊഴിലാളിയെ നാടുകടത്തുന്നതാണ് പിണറായി മോഡല്‍ കമ്മ്യൂണിസം'; കടുത്ത വിമര്‍ശനവുമായി...

തൊഴിലാളി വിരുദ്ധ പാര്‍ട്ടി….! ജോലിക്ക് കൂലിയാവശ്യപ്പെട്ടതിന് തൊഴിലാളിയെ നാടുകടത്തുന്നതാണ് പിണറായി മോഡല്‍ കമ്മ്യൂണിസം’; കടുത്ത വിമര്‍ശനവുമായി വി മുരളീധരന്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: ശമ്പളം വൈകിയതിന് യൂണിഫോമില്‍ പ്രതിഷേധ ബാഡ്ജ് ധരിച്ച്‌ പ്രതിഷേധിച്ച വനിത കണ്ടക്ടറെ സ്ഥലം മാറ്റിയതില്‍ കടുത്ത വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍ രംഗത്ത്.

പിണറായി ഭരണത്തില്‍ ”എല്ലാം ശരിയായി ” എന്ന് മനസിലാക്കാന്‍ ഈ ഒരൊറ്റ വാര്‍ത്തമതിയെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. ജോലിക്ക് കൂലിയാവശ്യപ്പെട്ടതിന് തൊഴിലാളിയെ നാടുകടത്തുന്നതാണ് പിണറായി മോഡല്‍ കമ്മ്യൂണിസമെന്ന് മുരളീധരന്‍ പരിഹസിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാര്‍ട്ടി സെക്രട്ടറിയുടെ ജാഥയില്‍ പങ്കെടുത്തില്ലെങ്കില്‍ കുട്ടനാട്ടിലെ കര്‍ഷകത്തൊഴിലാളികളുടെ തൊഴില്‍ പോകുമെന്ന് ഭീഷണിപ്പെടുത്തിയതും ഇതേ സിപിഎം തന്നെയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.’തൊഴിലാളി വര്‍ഗ പാര്‍ട്ടിയെന്നതിനെക്കാള്‍ തൊഴിലാളി വിരുദ്ധ പാര്‍ട്ടി’യെന്നതാണ് സിപിഎമ്മിന് ചേരുന്ന തലവാചകം.

സമരങ്ങളുടെ പേരില്‍ നിയമസഭയടക്കം കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിപ്പിച്ച ചരിത്രമുള്ള പാര്‍ട്ടി നയിക്കുന്ന സര്‍ക്കാരാണ് പ്രതിഷേധ ബാഡ്ജ് ധരിച്ചതിന് തൊഴിലാളിക്കെതിരെ പ്രതികാര നടപടി സ്വീകരിച്ചത്.

പണിമുടക്കിയല്ല, പണിയെടുത്തു കൊണ്ടാണ് അഖില എസ്.നായര്‍ പ്രതിഷേധിച്ചത്. തൊട്ടതിനും പിടിച്ചതിനും ദേശീയപണിമുടക്ക് പ്രഖ്യാപിച്ച്‌ ജനത്തെ പെരുവഴിയിലാക്കുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കണ്ടു പഠിക്കേണ്ട പ്രതിഷേധ രീതി.

മുഖ്യമന്ത്രിയുടെയും കുടുംബത്തിൻ്റെയും വിദേശയാത്രയ്ക്കും ആഡംബര വാഹനങ്ങള്‍ക്കും യുവജന കമ്മിഷന്‍ അധ്യക്ഷയുടെ ശമ്പളത്തിനും മന്ത്രിമാരുടെ സ്റ്റാഫിൻ്റെ പെന്‍ഷനും മറ്റുമായി കോടികള്‍ ധൂര്‍ത്തടിയ്ക്കുന്ന നാട്ടിലാണ് ജീവിത പ്രാരാബ്ധങ്ങള്‍ ചൂണ്ടിക്കാട്ടി അഖില പ്രതിഷേധിക്കുന്നതെന്നുമോര്‍ക്കണം.’പ്രിയ സഹോദരിയുടെ പോരാട്ടത്തിന് എല്ലാ പിന്തുണയുമെന്നും വി മരുളീധരന്‍ വ്യക്തമാക്കി.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments